ബൽവന്ത് സിംഗിന് പരിക്ക്, മ്യാന്മാറിനെതിരെ കളിക്കില്ല

- Advertisement -

ഇന്ത്യയുടെ ഏഷ്യ കപ്പ് യോഗ്യത മത്സരത്തിനായുള്ള ടീമിൽ നിന്ന് ബൽവന്ത് പിന്മാറി. കണങ്കാലിനേറ്റ പരിക്കാണ് ബൽവന്ത് പിന്മാറാനുള്ള കാരണം. ടീമിനൊപ്പം പരിശീലനത്തിന് ബൽവന്ത് ചേർന്നിരുന്നു. അടുത്തിടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ ബൽവന്ത് മികച്ച ഫോമിലായിരുന്നു.

ഇന്ന് പഞ്ചാബിലേക്ക് മടങ്ങുന്ന ബൽവന്തിനു പകരം എഫ് സി ഗോവയുടെ യുവതാരം മൻവീർ സിംഗ് ടീമിനൊപ്പം ചേരും. പ്രീസീസണിൽ എഫ് സി ഗോവയ്ക്കായി മികച്ച പ്രകടനം നടത്തിയെങ്കിലും മൻവീർ ആദ്യ ഇലവനിൽ എത്താൻ സാധ്യത ഇല്ല.

നവംബർ 14നാണ് ഇന്ത്യ മ്യാന്മാറിനെ നേരിടുക. ഏഷ്യാ കപ്പ് യോഗ്യത ഇന്ത്യ അവസാന മത്സരത്തിൽ മകോവയ്ക്ക് എതിരായി നേടിയ വിജയത്തോടെ ഉറപ്പിച്ചിരുന്നു. മ്യാന്മാറിന് ആദ്യ നേരിട്ടപ്പോൾ മ്യാന്മാറിൽ വെച്ച് ഇന്ത്യ ഒരു ഗോളിന് തോൽപ്പിച്ചിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement