ഇറ്റലിക്ക് വേണ്ടിയുള്ള ഗോൾ ഡേവിഡെ ആസ്റ്റോരിക്ക് സമർപ്പിച്ച് ബലോട്ടെല്ലി

- Advertisement -

ഇറ്റലിക്ക് വേണ്ടിയുള്ള ഗോൾ ഡേവിഡെ ആസ്റ്റോരിക്ക് സമർപ്പിച്ച് മരിയോ ബലോട്ടെല്ലി. സൗദി അറേബിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകളാണ് ബലോട്ടെല്ലി നേടിയത്. അന്തരിച്ച ഇറ്റാലിയൻ താരവും ഫിയറന്റീന ക്യാപ്റ്റനുമായ ഡേവിഡെ ആസ്റ്റോരിക്ക് വേണ്ടിയാണു ബലോട്ടെല്ലി ഗോൾ സമർപ്പിച്ചത്. ആസ്റ്റോരിയുടെ ആദര സൂചകമായി ഇറ്റലി 13 ആം നമ്പർ ജേഴ്‌സി ഒഴിച്ചിട്ടിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് തന്റെ ഗോൾ ആസ്റ്റോരിക്ക് സമർപ്പിക്കുന്നതായി ബലോട്ടെലി ആരാധകരെ അറിയിച്ചത്.

31 വയസ്സു മാത്രം പ്രായമുള്ള ഡേവിഡെ ആസ്റ്റോരി ഉറക്കത്തിലാണ് ലോകത്തോട് വിടപറഞ്ഞത്. ഉഡിനെസെ ക്ലബിനെ നേരിടാൻ ഉഡിനെസെയിൽ എത്തിയ താരം അവിടെയുള്ള ഹോട്ടലിലാണ് മരണപ്പെട്ടത്.ഇറ്റാലിയൻ ടീമിനു വേണ്ടി 14 മത്സരങ്ങളിലും ജേഴ്സി അണിഞ്ഞിട്ടുണ്ട് സെന്റർ ബാക്കായ ഡേവിഡെ ആസ്റ്റോരി. ബലോട്ടെലിയുടെ ഇരട്ട ഗോളുകളുടെ പിൻബലത്തിലാണ് ഇറ്റലി സൗദി അറേബിയയെ പരാജയപ്പെടുത്തിയത്.  ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ വിജയം. റോബർട്ടോ മാൻചിനിയുടെ ഇറ്റാലിയൻ കോച്ചായിട്ടുള്ള ആദ്യ മത്സരം തന്നെ വിജയത്തോടെ തുടങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement