ബാലണ്‍ ഡിയോര്‍ പുരസ്‌കാര വിജയിയെ ഇന്നറിയാം

Photo : Getty Images
- Advertisement -

യൂറോപ്പിലെ മികച്ച ഫുട്ബോൾ താരത്തെ കണ്ടെത്താനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാര വിജയിയെ ഇന്നറിയാം. ഫ്രഞ്ച് ഫുട്ബോൾ മാഗസിൻ നൽകുന്ന ഈ അവാർഡിന് ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിയും ആണ് വിജയസാധ്യതയിൽ മുൻപന്തിയിൽ എങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ് ഇത്തവണ അവാർഡ് ലഭിക്കാൻ ഏറ്റവും സാധ്യത കല്പിക്കപെടുന്നത്. റയൽ മാഡ്രിഡിന്റെ കൂടെ ചാമ്പ്യൻസ് ലീഗിലും ലാ ലീഗയിലും കൈവരിച്ച വിജയങ്ങളാണ് റൊണാൾഡോക്ക് മുൻതൂക്കം നൽകുന്നത്. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള 173 പത്രപ്രവർത്തകരാണ് വിജയിയെ തിരഞ്ഞെടുക്കുക.

2016ലെ ബാലണ്‍ ഡിയോര്‍ പുരസ്കാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ആയിരുന്നു. 5 തവണ ബാലണ്‍ ഡിയോര്‍ നേടിയ മെസ്സിയാണ് ഏറ്റവും കൂടുതൽ തവണ അവാർഡ് നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ 4 തവണ ബാലണ്‍ ഡിയോര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്. റൊണാൾഡോക്കും മെസ്സിക്കും പിറകിൽ നെയ്മറും ബുഫണും മറ്റ് പ്രമുഖ താരങ്ങളും ഉണ്ടെങ്കിലും പതിവ് പോലെ ഇത്തവണയും റൊണാൾഡോയും മെസ്സിയും തമ്മിലാവും അവാർഡിനായുള്ള പോരാട്ടം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement