Site icon Fanport

“ബാലൻ ഡി ഓർ അർഹിക്കുന്നത് മെസ്സി മാത്രം” – എമ്പപ്പെ

ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരം മെസ്സിയാണ് അർഹിക്കുന്നത് എന്ന് ഫ്രഞ്ച് യുവതാരം എമ്പപ്പെ. ബാലൻ ഡി ഓർ പുരസ്കാരം പ്രഖ്യാപിക്കാൻ ഇനി ഒരാഴ്ച കൂടിയെ ബാക്കിയുള്ളൂ. ആ‌ സമയത്താണ് എമ്പപ്പെയുടെ പ്രസ്താവന വന്നിരിക്കുന്നത്. ഈ കഴിഞ്ഞ സീസണിലെ പ്രകടനം നോക്കുകയാണെങ്കിൽ മെസ്സി മാത്രമെ ബാലൻ ഡി ഓർ അർഹിക്കുന്നുള്ളൂ എന്ന് എമ്പപ്പെ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷം വ്യക്തിഗത മികവിൽ മെസ്സി ആണ് ഏറ്റവും മികച്ചു നിന്നത് എന്നും എമ്പപ്പെ പറഞ്ഞു. യൂറോപ്പിൽ കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയതും മെസ്സി ആയിരുന്നു. ഈ വർഷത്തെ ഫിഫ ബെസ്റ്റ് പുരസ്കാരം മെസ്സി നേരത്തെ സ്വന്തമാക്കിയിരുന്നു. വാൻ ഡൈകിനെയും റൊണാൾഡോയെയും മറികടന്ന് ബാലൻ ഡി ഓറും മെസ്സി തന്നെ സ്വന്തമാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Exit mobile version