Site icon Fanport

“ബാലൻ ഡി ഓർ താൻ അർഹിച്ചിരുന്നു” ക്രിസ്റ്റ്യാനോ

ഈ വർഷത്തെ ബാലൻ ഡി ഓർ താൻ ആയിരു‌ന്നു അർഹിച്ചത് എന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡ് താരം മോഡ്രിച് ആയിരുന്നു ഇത്തവണ ബാലൻ ഡി ഓർ നേടിയത്. എന്നാൽ താൻ ആയിരുന്നു അവസാന സീസണിൽ മികച്ചത് എന്നും. തന്റെ ബെസ്റ്റ് താൻ ഫുട്ബോൾ പിച്ചിൽ ഈ കഴിഞ്ഞ സീസണിൽ കൊടുത്തിരുന്നു എന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു. എന്നാൽ ഇത് ലോകാവസാനം ആണെന്ന് കരുതുന്നില്ല വിജയിച്ച മോഡ്രിചിനെ അഭിനന്ദിക്കുന്നു എന്നും റൊണാൾഡോ പറഞ്ഞു.

ബാലൻ ഡി ഓറിൽ രണ്ടാമതായായിരുന്നു റൊണാൾഡോ ഫിനിഷ് ചെയ്തത്. താൻ ബാലൻ ഡി ഓർ കിട്ടാത്തതിൽ നിരാശനാണെന്നും കൂടുതൽ പരിശ്രമിക്കുക ആണ് തന്റെ ശീലമെന്നും അടുത്ത വർഷം ബാലൻ ഡി ഓർ വിജയിക്കാൻ ശ്രമിക്കുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.

Exit mobile version