ബെയിലിനു പരിക്ക്, എല്‍ ക്ലാസിക്കോക്ക് മുന്പ് റയലിന് തിരിച്ചടി

- Advertisement -

ഡിസംബര്‍ 3നു നടക്കുന്ന റയല്‍ മാഡ്രിഡ്‌ – ബാര്‍സലോണ സൂപ്പര്‍ പോരാട്ടത്തിനു മുന്പ് റയല്‍ മാഡ്രിഡിന് ആദ്യ തിരിച്ചടി. റയല്‍ മാഡ്രിഡിന്റെ വെയില്‍സ് താരം ഗരത് ബെയിലിനു ഇന്നലെ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ കണക്കാലിന് പരിക്കേറ്റതാണ് തിരിച്ചടി ആയത്.

bale

പോര്‍ച്ചുഗല്‍ ടീം സ്പോര്‍ട്ടിംഗുമായുള്ള  മത്സരത്തിനിടെയാണ് ബെയിലിനു പരിക്കേറ്റത്. സമനിലയിലേക്ക് നീങ്ങുമായിരുന്ന മത്സരത്തില്‍ അവസാന നിമിഷം കരീം ബെന്സീമ നേടിയ ഹെഡറില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് റയല്‍ വിജയിച്ചിരുന്നു.

ബാര്‍സലോണയുമായുള്ള കളിക്ക് പുറമേ നിര്‍ണായകമായ ചാമ്പ്യന്‍സ് ലീഗിലെ ഡോര്‍ട്മുണ്ട് മത്സരവും ജപ്പാനില്‍ നടക്കുന്ന ക്ലബ് ലോകകപ്പ് മത്സരങ്ങളും ബെയിലിനു നഷ്ടമായേക്കും എന്നാണ് റിപ്പോട്ടുകള്‍.

നിലവില്‍ മികച്ച ഫോമിലുള്ള ബെയിലിന്റെ അഭാവം റയല്‍ മാഡ്രിഡിന് തലവേദന ആവുമെന്ന കാര്യം ഉറപ്പാണ്‌. ഈയടുത്ത് ബെയിലുമായുള്ള കരാര്‍ റയല്‍ 2022വരെ നീട്ടിയിരുന്നു.

Advertisement