റയൽ മാഡ്രിഡ് സൂപ്പർ താരം സൂപ്പർ കപ്പിനില്ല

കഴിഞ്ഞ 12 മാസത്തിൽ പരിക്ക് മൂലം ഭൂരിഭാഗം സമയവും കളിക്കളത്തിന് പുറത്തിരുന്ന ഗരത് ബെയിലിന് വീണ്ടും തിരിച്ചടി. ഇന്നലെ നടന്ന പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് പരിശീലനം പൂർത്തിയാക്കാതെ ബെയ്ൽ മടങ്ങുകയായിരുന്നു. ഇതടെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ UEFA സൂപ്പർ കപ്പ് മത്സരത്തിൽ റയൽ മാഡ്രിഡ് സൂപ്പർ താരം കളിക്കുന്ന കാര്യം സംശയത്തിലായി.

പരിശീലനത്തിനിടെ തന്റെ കണങ്കാലിലേക്ക് വിരൽ ചൂണ്ടി കളം വിടുന്ന ബെയ്‌ലിന്റെ വിഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

 

കഴിഞ്ഞ ലാലിഗ സീസണിൽ വെറും 17 മത്സരങ്ങളിൽ മാത്രമാണ് ബെയ്ലിന്‌ സ്റ്റാർട്ട് ചെയ്യാനായത്. ജൂണ് ആദ്യം സ്വന്തം നാടായ കാർഡിഫിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിലും ബെഞ്ചിൽ ഇരുന്നയിരുന്നു ബെയ്ൽ മത്സരം തുടങ്ങിയത്. മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് യുവന്റസിനെ തകർത്തിരുന്നു.

പരിക്കിൽ നിന്നും മുക്തനായി തിരിച്ചു വന്ന ബെയ്ൽ ഫോം കണ്ടെത്താനാവാതെ വിഷമിക്കുന്നതിനിടെയാണ് വീണ്ടും പരിക്ക് വില്ലനായത്. അമേരിക്കയിൽ നടന്ന 3 മത്സരങ്ങളിലും റയൽ മാഡ്രിഡ് പരാജയപ്പെടുകയും ചെയ്തിരുന്നു. ബെയ്ലിന്‌ ഇതുവരെ ഗോൾ ഒന്നും കണ്ടെത്താനും കഴിഞ്ഞിരുന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial