
- Advertisement -
റയൽ മാഡ്രിഡിൽ താൻ സന്തുഷടനല്ല എന്ന് വ്യക്തമാക്കി ഗരെത് ബെയിൽ. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ സബ്സ്റ്റിട്യൂട്ടായി ഇറങ്ങി ഇരട്ട ഗോളുകൾ നേടിയ റയലിനെ വിജയിപ്പിച്ച ബെയിൽ മത്സര ശേഷമാണ് തനിക്ക് അവരങ്ങൾ കുറയുന്നതിലെ വിഷമം പങ്കുവെച്ചത്. തനിക്ക് കളിക്കണം എന്നും, എല്ലാ മത്സരങ്ങളും കളിക്കാനാവുന്നതാണ് തന്റെ സന്തോഷമെന്നും ബെയിൽ പറഞ്ഞു.
കളിക്കാനാവുന്നില്ല എന്നതു കൊണ്ട് ഈ സീസൺ അവസാനിക്കുന്നതോടെ തന്റെ ഏജന്റുമായി തനിക്ക് കൂടിയാലോചന നടത്തണം എന്നാണ് ബെയിൽ പറഞ്ഞത്. ഈ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുവരെ ബെഞ്ചിൽ ഇരിക്കാനായിരുന്നു ബെയിലിന്റെ വിധി. ഈ ചാമ്പ്യൻസ് ലീഗ് ഫൈനൽ മാത്രമല്ല കഴിഞ്ഞ സീസണിലെ ഫൈനലിലും ബെയിലിന് ബെഞ്ചിലായിരുന്നു സ്ഥാനം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement