Site icon Fanport

വെയിൽസിനായി 30 ഗോളുകൾ നേടുന്ന ആദ്യ താരമായി ബെയ്ൽ

വെയിൽസ് രാജ്യാന്തര ടീമിനായി 30 ഗോളുകൾ നേടുന്ന ആദ്യ താരമായി ഗരെത് ബെയ്ല്. ഇന്നലെ അയർലണ്ടിനെതിരെ നേടിയ ഗോളോടെയാണ് ബെയ്ല് 30 രാജ്യാന്തര ഗോളുകളിൽ എത്തിയത്‌. ബെയ്ലിന്റെ ഗോളുൾപ്പെടെ നാലു ഗോളുകൾ സ്കോർ ചെയ്ത വെയിൽസ് ഇന്നലെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ചിരുന്നു. 71 മത്സരങ്ങളിൽ നിന്നാണ് ബെയ്ലിന്റെ 30 ഗോളുകൾ‌.

വെയിൽസ് ഇതിഹാസം ഇയാൻ റഷിന്റെ 28 ഗോളുകൾ എന്ന റെക്കോർഡ് മുമ്പ് മറികടന്ന് ബെയിൽ വെയിൽസിന്റെ ടോപ് സ്കോററായിരുന്നു. സീസണിൽ മികച്ച ഫോമിലുള്ളൽ ബെയ്ല് അവസാന 9 മത്സരങ്ങളിൽ നിന്നായി 10 ഗോളുകൾ നേടിയിട്ടുണ്ട്.

Exit mobile version