കോഴിക്കോടിന്റെ ഷിബിൻ രാജിന് വീണ്ടും ക്ലീൻഷീറ്റ്, ബഗാൻ വിജയം തുടരുന്നു

- Advertisement -

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനൊപ്പം വിജയം തുടരുന്നു. ലീഗിലെ തങ്ങളുടെ നാലാം മത്സരത്തിലും വിജയിച്ചു കൊണ്ട് മോഹൻ ബഗാൻ ഈസ്റ്റ് ബംഗാളിനൊപ്പം 12 പോയന്റുമായി പോയന്റ് ടേബിളിൽ മുന്നിലെത്തി. ഇന്ന് കൊൽക്കത്ത കസ്റ്റംസിനെയാണ് മോഹൻ ബഗാൻ പരാജയപ്പെടുത്തിയത്.

വിദേശ താരങ്ങളായ ക്രോമയും കാമോയും ആണ് ഇന്ന് മോഹൻ ബഗാനു വേണ്ടി ലക്ഷ്യം കണ്ടത്. കഴിഞ്ഞ മത്സരത്തിലും ഇരുവരും ഗോൾ കണ്ടെത്തിയിരുന്നു. മലയാളിതാരം ഷിബിൻ രാജ് ലീഗിലെ തന്റെ രണ്ടാം മത്സരത്തിനു വേണ്ടി മോഹൻ ബഗാൻ ഗോൾ വലയ്ക്കു മുന്നിൽ ഇന്നിറങ്ങി. രണ്ടാം തവണയും ക്ലീൻഷീറ്റ് സ്വന്തമാക്കിയാണ് ഷിബിൻ കയറിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement