ബദര്‍ റോയല്‍ കപ്പിന് വെള്ളിയാഴ്ച തുടക്കം

- Advertisement -

ദമ്മാം:പ്രവിശ്യയിലെ പ്രമുഖ ഫുട്ബാള്‍ ക്ലബ്ബായ ബദര്‍ എഫ് സി യുടെ പതിനാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ഇലവെന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ് വെള്ളിയാഴ്ച 24-2-17 ന് 5മണിക്ക് അല്‍ തറജി സ്റ്റേഡിയതില്‍ തുടക്കം കുറിക്കും . ദമ്മാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയഷന്റെ (DIFA) പൂര്‍ണ സഹകരണത്തോടെ നടത്തുന്ന ടൂര്‍ണമെന്റില്‍ പ്രവിശ്യയിലെ പ്രമുഖ പതിനഞ്ച് ടീമുകള്‍ ആറാഴ്ച നീളുന്ന മേളയില്‍ മാറ്റുരക്കും. രാജ്യത്തെ വിവധ ഭാഗങ്ങളില്‍ നിന്നുള്ള കളിക്കാര്‍ മേളയില്‍ പങ്കെടുക്കുന്ന ടീമികള്‍ക് വേണ്ടി ബൂട്ടു കെട്ടും. ഉദ്ഘാടന മത്സസരത്തിലെ ആദ്യത്തെ കളിയില്‍ EMF റാക്ക – ജുബൈല്‍ എഫ് സിയും രണ്ടാമത്തെ മത്സരത്തില്‍ യങ്ങ് സ്റ്റാര്‍ ടയോടയും FCD തെക്കെപ്പുറവുമായും മാറ്റുരക്കും. സൗദി റഫറിമാറായിരിക്കും കളി നിയന്ത്രിക്കുന്നത്.

ഉദ്ഘാടന പരിപാടിയില്‍ ദമ്മാമിലെ സാമൂഹിക-സാംസ്‌കാരിക കയിക രംഗത്തുള്ള പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ടീമുകളെ അണിനിരത്തി വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ടൂര്‍ണമെന്റ് വിജയികള്‍ക് റോയല്‍ ട്രാവെല്‍സ് വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും നല്‍കുമ്പോള്‍ സുഡാല്‍ സൗദി അറേബ്യ ആണ് റണ്ണേഴ്സ്നുള്ള ട്രോഫിയും പ്രൈസ് മണിയും നല്‍കുന്നത്. ഓരോ മത്സരത്തിലും മാന്‍ ഓഫ് ദി മാച്ച് ആവുന്ന കളിക്കാരന് ആകര്‍ഷകമായ സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്റില്‍ ഫൈനല്‍ മത്സരം മാര്‍ച്ച്‌ 31 ന് നടക്കും.

ടൂര്‍ണമെന്റിന്റെ ലോഗോ ബദര്‍ അല റാബി ഓഡിറ്റോറിയത്തില്‍വെച്ച് സുടാല്‍ സൗദി അറേബ്യ ഈസ്റ്റേൺ പ്രൊവിന്‍സ്‌ മാനേജര്‍ അജ്മല്‍ അമീര്‍ ഡിഫ പ്രസിഡന്റ്‌ റഫീക്ക് കൂട്ടിലങ്ങാടിക്ക് നല്‍കി പ്രകാശനം ചെയ്തു .പ്രസ്തുത പരിപാടിയില്‍ ഡിഫ പ്രതിനിധികളായ മുജീബ് കളതിങ്ങല്‍,സക്കീര്‍ വള്ളകടവ്,സമീര്‍ ശാം, റിയാസ് പറളി,അബ്ദു ജബ്ബാര്‍കോഴിക്കോട് , ക്ലബ്‌ പ്രസിഡന്റ്‌ ഷമീര്‍ കൊടിയത്തൂര്‍ വിവിധ ക്ലുബുകളെ പ്രതിനിധീകരിച്ച് പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു. ടൂര്‍ണമെന്റിന്റെ സുഖകരമായ നടത്തിപ്പിന് വേണ്ടി അബ്ദു ജബ്ബാര്‍ കോഴിക്കോട് ചെയര്‍മാന്‍ ആയും മുനീര്‍ ബാബു കൺവീനറുയുമായ വിപുലമായ കമ്മറ്റീ രൂപികരിചിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു.

Advertisement