ഐ-ലീഗ് 2023-24 സീസണ് മുന്നോടിയായി ഇന്ത്യൻ മിഡ്ഫീൽഡർ അസ്ഫർ നൂറാനിയെ ഗോകുലം കേരള സ്വന്തമാക്കി. 3 വർഷത്തെ കരാറിൽ ആണ് 24കാരനായ അസ്ഫർ ഗോകുലം കേരളയിൽ എത്തുന്നത്. അസ്ഫർ നൂറാനി കഴിഞ്ഞ ദിവസം ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഇടം നേടിയിരുന്നു. മുംബൈ കെങ്ക്രെ എഫ്‌സിയിൽ നിന്നാണ് മിഡ്‌ഫീൽഡർ ഗോകുലം കേരളയിലേക്ക് എത്തുന്നത്.
https://twitter.com/GokulamKeralaFC/status/1702272134280892570?s=19
കഴിഞ്ഞ സീസൺ ഐ ലീഗിൽ മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നൂറാനി തന്റെ ടീമിനായി നേടിയിരുന്നു. സെൻട്രൽ മിഡ്ഫീൽഡിലോ വിങ്ങിലോ കളിക്കാൻ കഴിവുള്ള താരമാണ്. 2020 മുതൽ താരം കെങ്ക്രെക്ക് ഒപ്പം ഉണ്ട്. മുമ്പ് എയർ ഇന്ത്യക്ക് ആയും കളിച്ചിട്ടുണ്ട്. മുംബൈ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്.