AWES കപ്പ്; ഗോകുലത്തിന് തോൽവിയോടെ തുടക്കം

ഗോകുലത്തിന്റെ പുതിയ സീസണ് പരാജയത്തോടെ തുടക്കം. ഗോവയിൽ നടക്കുന്ന AWES കപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലാണ് ഗോകുലത്തിന് മോശം തുടക്കം നേരിടേണ്ടി വന്നത്. ഇന്ന് ഒ എൻ ജി സിയെ നേരിട്ട ഗോകുലം എഫ് സി ഒന്നിനെതിരെ നാലു ഗോളുകൾക്ക് പരാജയപ്പെടുകയായിരുന്നു. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ വഴങ്ങേണ്ടി വന്നതാണ് ഗോകുലത്തിന് തിരിച്ചടിയായത്.

പുതിയ പരിശീലകനും പുതിയ താരങ്ങളും ആയതു കൊണ്ട് തന്നെ ആദ്യ താളം കണ്ടെത്താൻ ഗോകുലം വിഷമിക്കുകയായിരുന്നു. ഫെർണാണ്ടോ വരേലയുടെ കീഴിലെ ഗോകുലത്തിന്റെ ആദ്യ പ്രധാന മത്സരമായിരുന്നു ഇത്. ഗോകുലത്തിനായി ഇന്ന് നിരവധി താരങ്ങൾ അരങ്ങേറ്റം നടത്തി. മലയാളി യുവതാരം ഗനി നിഗം അഹമ്മദും ഇന്ന് ഗോകുലത്തിന്റെ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

സെപ്റ്റംബർ അഞ്ചിന് സ്പോർടിംഗ് ഗോവയുമായാണ് ഗോകുലത്തിന്റെ ഗ്രൂപ്പിലെ അടുത്ത മത്സരം.

Exit mobile version