AWES കപ്പ് സ്പോർടിംഗ് ഗോവയ്ക്ക്

രണ്ടാമത് AWES കപ്പ് സ്പോർടിങ് ഗോവയ്ക്ക് സ്വന്തം. ഇന്നലെ നടന്ന ഫൈനലിൽ സാൽഗോക്കറിനെ തോൽപ്പിച്ചാണ് സ്പോർടിംഗ് കിരീടം ഉയർത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്പോർടിംഗിന്റെ ജയം. 86ആം മിനുട്ടിൽ ക്ലൈവ് മിറാണ്ടയാണ് സ്പോർടിംഗിനായി വിജയ ഗോൾ നേടിയത്. അവസാന നിമിഷങ്ങളിൽ 10പേരുമായി കളിച്ചായിരുന്നു സ്പോർടിങിന്റെ കിരീട നേട്ടം.

സെമിയിൽ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ഡെമ്പോയെ തോൽപ്പിച്ചായിരുന്നു സ്പോർടടിംഗ് ഫൈനലിലേക്ക് കടന്നത്. ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി സാൽഗോക്കറിന്റെ മാർകോ പെക്സോറ്റോയെ തിരഞ്ഞെടുത്തു.

Exit mobile version