എത്ര മനോഹരമായ ആചാരം!! 2034 വരെ റിലഗേഷൻ ഇല്ല എന്ന് ഓസ്ട്രേലിയ

ഓസ്ട്രേലിയൻ ഫുട്ബോളിന്റെ ഗതി അടുത്ത കാലത്തൊന്നും മാറില്ല. ആരാധകരും ഫുട്ബോൾ നിരീക്ഷരും ഏറെ കാലമായി ആവശ്യപ്പെടുന്നതായിരുന്നു എ ലീഗ് എന്ന ഓസ്ട്രേലിയൻ ലീഗിൽ റിലഗേഷനും പ്രൊമോഷനും കൊണ്ടു വരിക എന്നത്. എന്നാൽ അങ്ങനെ ഒന്നു ചിന്തിക്കാനേ ആവില്ല എന്ന് ഓസ്ട്രേലിയൻ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ചുരുങ്ങിയത് 2034വരെ എങ്കിലും റിലഗേഷൻ കൊണ്ടു വരാൻ പറ്റില്ല എന്നാണ് ഫെഡറേഷൻ പറയുന്നത്.

ഇപ്പോൾ നിലവിൽ ഉള്ള ക്ലബുകൾക്ക് 2034 വരെ ലൈസൻസ് ഉണ്ട് എന്നും അതുകൊണ്ട് അതിനിടയിൽ മാറ്റങ്ങൾ നിയമപരമായി സാധ്യമല്ല എന്നും ഫെഡറേഷൻ പറഞ്ഞു‌. ഫിഫ ഇതിനെ എതിർക്കാൻ സാധ്യത ഉണ്ടെങ്കിലും ഫിഫയോട് കാര്യങ്ങൾ വിശദീകരിച്ച മനസ്സിലാക്കാൻ പറ്റും എന്നാണ് ഫെഡറേഷൻ വിശ്വസിക്കുന്നത്. ഓസ്ട്രേലിയൻ ഫുട്ബോൾ മുന്നോട്ട് പോകാൻ എല്ലാ ക്ലബുകളും ഒരുമിച്ച് ഉണ്ടാകണം എന്നും അതാണ് റിലഗേഷൻ ഇപ്പോൾ ആവശ്യമില്ലാത്തത് എന്നും ഫെഡറേഷൻ ന്യായീകരിക്കുന്നു.

എന്നാൽ അവസാന വർഷങ്ങളായി ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ നിലവാരം താഴേക്ക് പോവുകയാണ്. ഇക്കഴിഞ്ഞ ഏഷ്യൻ കപ്പിൽ ഉൾപ്പെടെ അത് കണ്ടതാണ്. ഇതൊക്കെ എ ലീഗിന്റെ ഘടന കാരണമെന്നാണ് ഫുട്ബോൾ ആരാധകർ പറയുന്നത്.

Exit mobile version