Picsart 23 04 28 00 44 52 997

വീണ്ടും അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ച് ഇന്ത്യൻ യുവനിര

ഇന്ന് മാഡ്രിഡിലെ അൽകാല ഡി ഹെനാറസിൽ നടന്ന പരിശീലന മത്സരത്തിൽ ഇന്ത്യ അണ്ടർ-17 പുരുഷ ദേശീയ ടീം അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അണ്ടർ-16 ടീമിനെതിരെ 2-1ന്റെ വിജയം നേടി. കഴിഞ്ഞ ആഴ്ച ഇന്ത്യ 4-1 എന്ന സ്കോറിനും അത്ലറ്റിക്കോ മാഡ്രിഡിനെ തോൽപ്പിച്ചിരുന്നു.

ഈ വർഷം ജൂണിൽ തായ്‌ലൻഡിൽ നടക്കുന്ന AFC U-17 ഏഷ്യൻ കപ്പ് 2023-ന്റെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ സ്പെയിനിൽ പര്യടനം നടത്തുന്നത്.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇന്ത്യക്കായി തങ്‌ലാൽസൗൻ ഗാംഗ്‌ട്ടെയും ലാൽപെഖ്‌ലുവയും ഗോളുകൾ നേടി. അത്‌ലറ്റിക്കോ ഡി മാഡ്രിഡിനായി ടാലൺ ആണ് ഒരു ഗോൾ മടക്കിയത്. ഇന്ത്യ ഇനി അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡിനെ നേരിടും.

Exit mobile version