Site icon Fanport

ഇന്ത്യൻ U17 ടീം ഇന്ന് അത്ലറ്റിക്കോ മാഡ്രിഡിന് എതിരെ

ഇന്ന് സ്‌പെയിനിലെ മാഡ്രിഡിലെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യൻ U17 ടീം അത്‌ലറ്റിക്കോ ഡി മാഡ്രിഡ് അണ്ടർ 17 ടീമിനെ നേരിടും. 2023-ൽ നടക്കാനിരിക്കുന്ന AFC U-17 ഏഷ്യൻ കപ്പിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇന്ത്യ ഊ-17 ഇങ്ങനെ ഒരു വലിയ മത്സരം കളിക്കുന്നത്‌‌‌. സ്‌പെയിനിൽ പര്യടനം നടത്തുന്ന ഇന്ത്യ ചില മുൻനിര സ്പാനിഷ് ക്ലബ്ബുകളുടെ എജ് ഗ്രൂപ്പ് ടീമുകളുമായി കളിക്കും. ഇന്ന് ഇന്ത്യൻ സമയം രാത്രി 9.30-ന് മത്സരം ആരംഭിക്കും.

ഇന്ത്യ 23 04 18 22 16 55 429

അത്‌ലറ്റിക്കോ ഡി മാഡ്രിഡിന്റെ പരിശീല സൗകര്യങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ ഒരാഴ്‌ചയായി ഇന്ത്യൻ യുവനിര പരിശീലനം നടത്തുന്നു. എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ഡിയിൽ വിയറ്റ്‌നാം, ഉസ്‌ബെക്കിസ്ഥാൻ, ജപ്പാൻ എന്നിവയർക്ക് എതിരെയാണ് ഇന്ത്യ കളിക്കേണ്ടത്.

ഇന്ത്യൻ അണ്ടർ-17-ന്റെ അത്‌ലറ്റിക്കോ അണ്ടർ-17-ക്കെതിരായ മത്സരം

Exit mobile version