ഡെൽഹി ഡൈനാമോസ് താരം കാലു ഉചയെ എടികെ സ്വന്തമാക്കി

നൈജീരയൻ രാജ്യാന്തര താരം കലു ഉചെയെ എടികെ കൊൽക്കത്ത സ്വന്തമാക്കി. ഈ കഴിഞ്ഞ സീസണിൽ ഡൈനാമോസിനു വേണ്ടി മികച്ച പ്രകടനമായിരുന്നു ഉചെ നടത്തിയത്. എടികെ കൊൽക്കത്തയുടെ അടുത്ത സീസണിലേക്കായുള്ള ആദ്യ എടികെ കൊൽക്കത്ത സൈനിംഗ് ആണിത്. ഈ സീസണിൽ ഡെൽഹിക്കായി 13 ഗോളുകളാണ് കലു ഉചെ നേടിയത്.

സ്പാനിഷ് സെഗുണ്ട ഡിവിഷൻ ടീമായ അൽമേറിയയുടെ താരമായിരുന്ന കാലു ഐ എസ് എല്ലിൽ മുമ്പ് പൂനെ സിറ്റിയിലും കളിച്ചിരുന്നു. . മുമ്പ് എസ്പാന്യോളിനും ലെവന്റേയ്ക്കും വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

നൈജീരിയയ്ക്കു വേണ്ടി മുപ്പതിലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരം. 2010 ലോകകപ്പിൽ നൈജീരിയയുടെ ജേഴ്സി അണിഞ്ഞിരുന്നു‌. ആ ലോകകപ്പിൽ രണ്ടു ഗോളുകളും നൈജീരിയയ്ക്കായി കാലു നേടിയിട്ടുണ്ട്. ലാലിഗയിൽ അൽമേരിയയ്ക്കു വേണ്ടി 170ൽ അധികം മത്സരങ്ങൾ കളിക്കുകയും മുപ്പതിലധികം ഗോൾ നേടുകയും ചെയ്തിട്ടുണ്ട് കാലു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസന്തോഷ് ട്രോഫി : ഒഡീഷയെ ഗോളിൽ മുക്കി മിസോറാം
Next articleസ്ലാട്ടന്റെ യുണൈറ്റഡ്‌ കരിയറിന് ഈ ആഴ്ച അവസാനമാകും, ഇനി MLS