മജുംദാറിന് റെക്കോർഡ് തുക, ഒപ്പം പ്രബീർ ദാസും, അത്ലറ്റിക്കോ കൊൽക്കത്ത ഒരുങ്ങി

ആരെയൊക്കെ നിലനിർത്തണം എന്ന കാര്യത്തിൽ അത്ലറ്റിക്കോ ഡി കൊൽക്കത്തയും അന്തിമ തീരുമാനത്തിൽ എത്തി. ഗോൾ കീപ്പർ മജുംദാറിനേയും റൈറ്റ് ബാക്ക് പ്രബീർ ദാസിനേയുമാകും കൊൽക്കത്ത നിലനിർത്തുക. നേരത്തെ പ്രിതം കോട്ടാലിന് സാധ്യത കൽപ്പിക്കപ്പെട്ടിരുന്നു എങ്കിലും അവസാനം പ്രബീർ ദാസിൽ ഉറപ്പിക്കുക ആയിരുന്നു കൊൽക്കത്ത. പ്രിതം കൊട്ടാൽ ഇതോടെ ഡ്രാഫ്റ്റിൽ എത്തുമെന്ന് ഉറപ്പായി.

മജുംദാറിനെ റെക്കോർഡ് തുകയ്ക്കാണ് അത്ലറ്റിക്കോ കൊൽക്കത്ത സ്വന്തമാക്കിയത്. 1.30 കോടി ആണ് മജുംദാറിന്റെ കരാർ എന്നാണ് അഭ്യൂഹമുള്ളത്. ഈ തുക സത്യമാണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഗോൾ കീപ്പർ ആകും മജുംദാർ. നേരത്തെ അമ്രീന്ദറിന് 1.20 കോടി കരാറിൽ മുംബൈ സ്വന്തമാക്കിയിരുന്നു.

 

പ്രബീർ ദാസ് ഡെൽഹി ഡൈനാമോസിൽ നിന്നാണ് അത്ലറ്റിക്കോ കൊൽക്കത്തയിൽ 2015ൽ എത്തിയത്. അന്നു മുതൽ അത്ലറ്റിക്കോ കൊൽക്കത്തയുടെ സ്റ്റാർട്ടിംഗ് ലൈനപ്പിൽ ഉള്ള താരമാണ് പ്രബീദ് ദാസ്. ഡെൽഹി ഡൈനാമോസിനെ കൂടാതെ എഫ് സി ഗോവയ്ക്കു വേണ്ടിയും മോഹൻ ബഗാനു വേണ്ടിയും പ്രബീർ ജേഴ്സി അണിഞ്ഞിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial