Site icon Fanport

ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ എ ടി കെ മോഹൻ ബഗാൻ ഇന്ന് ഇറങ്ങും

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് എ ടി കെ മോഹൻ ബഗാൻ ഇന്ന് ഇറങ്ങും. ഇന്ന് ബസുന്ധര കിംഗ്സ് ആണ് മോഹൻ ബഗാന്റെ എതിരാളികൾ. ഇന്ന് ഒരു സമനില മതിയാകും മോഹൻ ബഗാന് ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ. ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാർക്ക് ഇന്റർ സോൺ സെമി ഫൈനൽ പ്ലേ ഓഫ് യോഗ്യത ലഭിക്കും. ആദ്യ രണ്ടു മത്സരങ്ങളിൽ ബെംഗളൂരു എഫ് ഐയെയും മാസിയെയെയും പരാജയപ്പെടുത്തിയ മോഹൻ ബഗാന് ഇപ്പോൾ 6 പോയിന്റ് ആണ് ഉള്ളത്.

ഒരു വിജയവും ഒരു സമനിലയും ഉള്ള ബസുന്ധര കിംഗ്സിന് 4 പോയിന്റ് ഉണ്ട്. അവസാന രണ്ട് മത്സരങ്ങളിലും തീർത്തും ആധിപത്യം പുലർത്തുന്ന പ്രകടനമാണ് മോഹൻ ബഗാൻ കാഴ്ചവെച്ചത്. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് ഗോളടിച്ച റോയ് കൃഷ്ണ മികച്ച ഫോമിലാണ്. യുവതാരങ്ങളായ ലിസ്റ്റൺ, മൻവീർ എന്നിവരും ഫോമിലാണ്. ഇന്ന് വൈകിട്ട് 4.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഹോട് സ്റ്റാറിലും കാണാം. ഇന്ന് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെംഗളൂരു എഫ് സിയും മാസിയയും ഏറ്റുമുട്ടും. രണ്ട് ടീമുകളും ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് ഉറപ്പായിട്ടുണ്ട്.

Exit mobile version