20220925 141730

എ ടി കെ മോഹൻ ബഗാൻ കൊൽക്കത്ത ഫുട്ബോൾ ലീഗിൽ കളിക്കാൻ സാധ്യതയില്ല

കൊൽക്കത്ത ഫുട്ബോൾ ലീഗിൽ നിന്ന് എ ടി കെ മോഹൻ ബഗാൻ പിന്മാറുന്നതായി റിപ്പോർട്ടുകൾ. സൂപ്പർ സിക്സിൽ ഇറങ്ങേണ്ടിയിരുന്നു എ ടി കെ ഐ എസ് ഉള്ളപ്പോൾ തങ്ങൾക്ക് കളിക്കാൻ ആകില്ല ലീഗ് കമ്മിറ്റിയെ അറിയിച്ചു. അവസാന സീസണിലും എ ടി കെ മോഹൻ ബഗാൻ സി എഫ് എൽ കളിച്ചിരുന്നില്ല. ഇത്തവണ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻസ് എന്നിവർക്ക് സഹായകമാകാൻ വേണ്ടി കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ ഫോർമാറ്റ് തന്നെ മാറ്റിയിരുന്നു.

അവസാന ഘട്ടത്തിൽ പോലും മോഹൻ ബഗാൻ കളിക്കാൻ തയ്യാറായില്ല എന്നത് ലീഗ് അധികൃതർക്ക് നിരാശ നൽകും. എഫ് എസ് ഡി എലിനോട് ഐ എസ് എല്ലിനിടയിൽ സി എഫ് എൽ കളിക്കാൻ മോഹൻ ബഗാൻ അനുമതി ചോദിച്ചു എങ്കിലും അത് പാടില്ല എന്ന് ഐ എസ് എൽ അധികൃതർ പറഞ്ഞതാണ് ക്ലബിന്റെ പിന്മാറ്റത്തിന് കാരണം എന്നാണ് റിപ്പോർട്ട്. റിസേർവ്സ് ടീമിനെ കളിപ്പിക്കുന്ന ഈസ്റ്റ് ബംഗാൾ സി എഫ് എല്ലിൽ ഇറങ്ങും. മോഹൻ ബഗാന്റെ മത്സരങ്ങൾക്ക് എതിർ ടീമുകൾക്ക് വാക്കോവർ ലഭിക്കും.

Exit mobile version