കൊച്ചിക്കാരൻ അതുൽ ഉണ്ണികൃഷ്ണൻ ഇനി മാഡ്രിഡിൽ

- Advertisement -

അതുൽ ഉണ്ണികൃഷ്ണൻ എന്ന കൊച്ചിക്കാരൻ ഇനി പന്ത് തട്ടുക മാഡ്രിഡിൽ. സ്പാനിഷ് സെഗുണ്ട ഡിവിഷൻ ക്ലബായ എ ഡി അൽകൊർകൊൺ ക്ലബിൽ പരിശീലനത്തായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് അതുൽ ഉണ്ണികൃഷ്ണൻ. കൊയമ്പത്തൂരിലും ചെന്നൈയിലുമായി നടന്ന ട്രയൽസിന് ഒടുവിലാണ് അതുലിന് മാഡ്രിഡ് ക്ലബിലേക്ക് അവസരം ലഭിച്ചത്. അതുലിനെ കൂടാതെ ആദിത്യ സുദറിനും ട്രയൽസിൽ മാഡ്രിഡിൽ എത്താൻ അവസരം ലഭിച്ചു.

കൊച്ചി കാമ്പിയൻ സ്കൂൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന അതുലിന്റെ മികവിനു പിന്നിൽ ഫാക്ട് അക്കാദമിയും അക്കാദമിയുടെ മുഖ്യ പരിശീലകൻ വാൾട്ടർ ആന്റണിയുമാണ്. മോഹൻ ബഗാന്റെ അണ്ടർ 19 ടീമിന്റെ ഭാഗവുമായിരുന്നു ഈ പ്രതിരോധ നിരക്കാരൻ. ജോപോൾ അഞ്ചേരി ആയിരുന്നു ബഗാനിൽ അതുലിന്റെ കോച്ച്.

എറണാകുളം പോഞ്ഞിക്കര സ്വദേശിയായ അതുൽ മുമ്പ് നാഷണൽസും 2015ൽ ഇന്ത്യൻ അണ്ടർ 15 ടീമിന്റെ ഭാഗവുമായിരുന്നു അതുൽ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement