അതുൽ ഉണ്ണികൃഷ്ണൻ ഇനി മോഹൻ ബഗാൻ ജേഴ്സിയിൽ

കൊച്ചി കാമ്പിയൻ സ്കൂളിന്റെ ക്യാപ്റ്റനിൽ നിന്ന് രാജ്യത്തെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നിലേക്കുള്ള യാത്രയിലാണ് അതുൽ ഉണ്ണികൃഷ്ണൻ എന്ന കൊച്ചിക്കാരൻ. പൊതുവെ മികച്ച ഫുട്ബോൾ ടീമിനെ ഒരുക്കുന്നതിൽ പേരുകേട്ട കാമ്പിയൻ സ്കൂളിലെ വിദ്യാർത്ഥിയായ അതുൽ ഇപ്പോൾ എത്തിയിരിക്കുന്നത് മോഹൻ ബഗാനിൽ ആണ്. മോഹൻ ബഗാൻ അണ്ടർ 19 ടീമിന്റെ പ്രതിരോധത്തിൽ ഇരുന്നാകും ഇനി അതുൽ തന്റെ ഫുട്ബോൾ കരിയറിലെ അടുത്ത ചുവട് വെക്കുക.

സാക്ഷാൽ ജോപോൾ അഞ്ചേരി കോച്ചായി ഇരിക്കുന്ന മോഹൻ ബഗാൻ അണ്ടർ 19 ടീമിലേക്ക് സിലക്ഷൻ വഴിയാണ് സെന്റർ ബാക്കായ അതുൽ എത്തുന്നത്. ഫാക്ട് അക്കാദമിയിൽ കളിച്ചിട്ടുള്ള അതുലിന്റെ ഈ മികവിനു പിറകിൽ ഉള്ളത് ഫാക്ട് അക്കാദമിയും അക്കാദമിയുടെ പരിശീലകനായ വാൾട്ടർ ആന്റണി സാറുമാണ്.

എറണാകുളം പോണേക്കര സ്വദേശിയാണ് അതുൽ. മുമ്പ് 2015ൽ ദേശീയ അണ്ടർ 15 ടീമിന്റെ ഭാഗവും ആയിട്ടുണ്ട്. അതുൽ ദുർഗാപൂരിലുള്ള ബഗാൻ അണ്ടർ 19 ടീമിനൊപ്പം ചേരാൻ വേണ്ടി ഇന്ന് കൊൽക്കത്തയിലേക്ക് യാത്ര തിരിക്കുകയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleആദ്യ ജയം സ്വന്തമാക്കി ഈജിപ്റ്റ്,  തുല്യശക്തികളില്‍ ജര്‍മ്മനിയ്ക്ക് ജയം
Next articleമുഗുറുസക്ക് വിംബിൾഡൺ കിരീടം