മാഡ്രിഡിൽ ബാഴ്സക്ക് സമനില

- Advertisement -

ല ലീഗെയിൽ അത്ലറ്റിക്കൊക്കെതിരെ ബാഴ്സക്ക് സമനില. ഇരു ടീമുകളും ഓരോ ഗോളുകൾ നേടിയ മത്സരത്തിൽ അത്ലറ്റികോക് വേണ്ടി സൗളും ബാഴ്സക്ക് വേണ്ടി സുവാരസും ഗോൾ നേടി. അത്ലറ്റികോ പരിശീലകനായ ശേഷം ബാഴ്‌സയെ തോൽപിക്കാനാവാത്ത സിമയോണിയുടെ കാത്തിരിപ്പ് ഇനിയും തുടരും. തുടർച്ചയായ 7 മത്സരങ്ങൾ ജയിച്ചു വന്ന ബാഴ്സയെ സമനിലയിൽ തളക്കാനായി എന്നത് അത്ലറ്റികോക്ക് ആശ്വാസമാവുമെങ്കിലും തങ്ങളുടെ പുത്തൻ സ്റ്റേഡിയത്തിൽ ബാഴ്സകെതിരെ ജയം നേടുക എന്ന സ്വപ്നം അവർക്ക് അവസാന 10 മിനുട്ടിലാണ് നഷ്ടമായത്. ജയത്തോടെ 8 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുള്ള ബാഴ്സ തന്നെയാണ് ടേബിളിൽ ഒന്നാമത്. ഇത്ര തന്നെ മത്സരങ്ങളിൽ നിന്ന് 16 പോയിന്റുള്ള അത്ലറ്റികോ മാഡ്രിഡ് റയലിന് പിന്നിലായി മൂന്നാം സ്ഥാനത്താണ്.

മെസ്സിക്ക് ലഭിച്ച മികച്ച അവസരത്തോടെയാണ് ആദ്യ പകുതി തുടങ്ങിയത്. മത്സരം തുടങ്ങി 30 സെക്കന്റിനുള്ളിൽ ലഭിച്ച ആ അവസരം ഗോളാക്കാൻ പക്ഷെ മെസ്സികായില്ല. പക്ഷെ പിന്നീട് അത്ലറ്റിക്കോയുടെ ഏതാനും മികച്ച അവസരങ്ങളാണ് മത്സരത്തിൽ കണ്ടത്. ഗ്രീസ്മാന്റെ ഗോളിലേക്കുള്ള മികച്ച രണ്ടു ഷോട്ടുകൾ ബാഴ്സ ഗോളി ടർ സ്റ്റഗൻ തടുക്കുകയായിരുന്നും എന്നാൽ 21 ആം മിനുട്ടിൽ കരാസ്കോയുടെ മ
പാസ്സ് കൃത്യതയുള്ള ഷോട്ടിലൂടെ ഗോളാക്കി സൗൾ വാൻഡ മെട്രോ പോലീറ്റാനോയിലെ ആയിരങ്ങളെ ആവേശത്തിലാക്കി. നേരത്തെ ലീഡ് വഴങ്ങിയിട്ടും ഗോൾ തിരിച്ചടിക്കാൻ കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ ബാഴ്സക്കായില്ല.

രണ്ടാം പകുതിയിൽ മെസ്സിയുടെ ഫ്രീകിക്ക് പോസ്റ്റിൽ തട്ടി ഗോളാകാതെ പോയി, 61 ആം മിനുട്ടിൽ ഇനിയെസ്റ്റയെയും സെമെഡോയെയും പിൻവലിച്ച ബാഴ്സ പരിശീലകൻ സെർജിയോ റോബെർട്ടോയെയും ഡിലോഫോയേയും കളത്തിലിറക്കി. പിന്നീടും തുടർച്ചയായി അത്ലറ്റികോ ഗോൾ മുഖം ആക്രമിച്ച ബാഴ്സക്ക് ഒടുവിൽ 81 ആം മിനുട്ടിൽ അർഹിച്ച സമനില ഗോൾ ലഭിച്ചു. സെർജിയോ റോബർട്ടോ ബോക്സിലേക്ക് നൽകിയ പാസ്സ് അത്ലറ്റികോ ഡിഫന്റർമാരെ മറികടന്ന് ഹെഡ്ഡറിലൂടെ വലയിലാക്കി ലൂയി സുവാരസാണ് ഗോൾ നേടിയത്. അങ്ങനെ അത്ലറ്റിക്കോയുടെ പുത്തൻ സ്റ്റേഡിയമായ വാൻഡ മെട്രോപൊലീറ്റാനോയിൽ ഗോൾ നേടുന്ന ആദ്യ ബാഴ്സ താരമായി സുവാരസ്. 87 ആം മിനുട്ടിൽ വിജയ ഗോൾ നേടാനുള്ള അവസരം പക്ഷെ സുവാരസിന് മുതലാക്കാനായില്ല. കളി തീരാൻ സെക്കന്റുകൾ ബാക്കിയിരിക്കെ ബോക്സിന് പുറത്ത് അത്ലറ്റികോ ഫ്രീകിക്ക് വഴങ്ങിയെങ്കിലും കൂടുതൽ പരിക്കിലാതെ മത്സരം പൂർത്തിയാക്കാൻ ബാഴ്സക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement