Picsart 23 04 19 23 24 45 048

നാലു ഗോളുകൾ!! അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് ഇന്ത്യൻ യുവനിര!!

ഇന്ത്യൻ അണ്ടർ 17 ടീമിന് സൗഹൃദ മത്സരത്തിൽ ഒരു വലിയ വിജയം. ഇന്ന് മാഡ്രിഡിൽ വെച്ച് അത്ലറ്റിക്കോ മാഡ്രിഡിന്റെ അണ്ടർ 17 ഫുട്ബോൾ ടീമിനെ നേരിട്ട ഇന്ത്യൻ യുവനിര ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് നേടിയത്. ആദ്യ 34 മിനുട്ടിൽ തന്നെ മൂന്ന് ഗോളുകൾ നേടാൻ ഇന്ത്യക്ക് ഇന്ന് ആയി. ആറാം മിനുട്ടിൽ കോറോയിലൂടെ ആയിരുന്നു ഇന്ത്യയുടെ ആദ്യ ഗോൾ.

പിന്നാലെ 32ആം മിനുട്ടിൽ ലാല്പെക്ലുവ ഇന്ത്യയുടെ ലീഡ് ഇരട്ടിയാക്കി. 34ആം മിനുട്ടിൽ ശസ്വതും ഇന്ത്യക്കായി ഗോൾ നേടി. 38ആം മിനുട്ടിൽ ഗബ്രിയേൽ അത്ലറ്റിക്കോയ്ക്ക് ആയി ഒരു ഗോൾ മടക്കി എങ്കിലും അത് ആശ്വാസ ഗോൾ മാത്രമായി മാറി. രണ്ടാം പകുതിയുടെ അവസാനം ഗൊഗൊചയുടെ ഗോൾ ഇന്ത്യയുടെ വിജയൻ ഉറപ്പിച്ചു.

Exit mobile version