Picsart 23 01 17 19 53 36 527

അറ്റലാന്റയിൽ നിന്നും സപ്പാറ്റയെ എത്തിക്കാൻ എവർട്ടൺ

പ്രീമിയർ ലീഗിൽ റെലെഗേഷൻ സോണിൽ നിന്നും മുന്നേറാൻ കൊതിക്കുന്ന എവർട്ടൺ ടീം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളിലേക്ക്. അറ്റലാന്റ താരം ഡുവാൻ സപ്പാറ്റക്ക് വേണ്ടിയുള്ള നീക്കങ്ങൾ ടീം ആരംഭിച്ചതായി ഫാബ്രിസിയോ റോമാനോ റിപ്പോർട്ട് ചെയ്യുന്നു. കോളമ്പിയൻ താരത്തെ ലോണിൽ എത്തിക്കാനാണ് ഇംഗ്ലീഷ് ടീമിന്റെ ശ്രമം. ലോണിന് ശേഷം താരത്തെ വാങ്ങാനുള്ള ഉപാധിയും ചേർക്കാനാണ് നീക്കം. എന്നാൽ മുന്നേറ്റ താരത്തെ ലോണിൽ അയക്കുന്നതിന് അറ്റലാന്റക്ക് താൽപര്യമില്ല എന്നാണ് സൂചനകൾ. കൈമാറ്റത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ആവും ഇറ്റാലിയൻ ടീം നടത്തുക.

അതേ സമയം മുപ്പത്തിയൊന്നുകാരന്റെ സീസണിലെ ഫോം അത്ര ആശാവഹമല്ല. പന്ത്രണ്ട് ലീഗ് മത്സരങ്ങളിൽ നിന്നും ഒരേയൊരു ഗോൾ ആണ് ഇതുവരെ നേടാൻ സാധിച്ചിട്ടുള്ളത്. ഇതോടെ പലപ്പോഴും ബെഞ്ചിൽ നിന്നായിരുന്നു താരം മത്സരങ്ങൾ ആരംഭിച്ചിരുന്നത്. മുൻ നിരയിൽ മറ്റ് താരങ്ങൾ ഉള്ളത് കൊണ്ട് തന്നെ താരത്തെ കൈമാറാൻ അറ്റലാന്റ ആഗ്രഹിക്കുന്നതും ഇത് കൊണ്ട് കൂടിയാണ്.

Exit mobile version