ഫുട്ബോൾ ലോകം ഞെട്ടലിൽ, ഫിയറന്റീന ക്യാപ്റ്റൻ ആസ്റ്റോരി ഉറക്കത്തിൽ മരണപ്പെട്ടു

- Advertisement -

ഫുട്ബോൾ ലോകം ഞെട്ടലിൽ. ഇറ്റാലിയൻ ക്ലബായ ഫിയറന്റീന ക്യാപ്റ്റൻ ഡേവിഡെ ആസ്റ്റോരി മരണപ്പെട്ടു. 31 വയസ്സു മാത്രമായിരുന്നു പ്രായം. ഇന്നലെ ഉറക്കത്തിലാണ് താരം ലോകത്തോട് വിടപറഞ്ഞത്. ഉഡിനെസെ ക്ലബിനെ നേരിടാൻ ഉഡിനെസെയിൽ എത്തിയ താരം അവിടെയുള്ള ഹോട്ടലിലാണ് മരണപ്പെട്ടത്.

മരണ കാരണം വ്യക്തമല്ല. 2015 മുതൽ ക്ലബിനൊപ്പം ഉള്ള താരമാണ്. മുമ്പ് റോമയ്ക്ക് വേണ്ടിയും മിലാനു വേണ്ടിയും കളിച്ചിട്ടുണ്ട്. ഇറ്റാലിയൻ രാജ്യാന്തര ടീമിനു വേണ്ടി 18 മത്സരങ്ങളിലും ജേഴ്സി അണിഞ്ഞിട്ടുണ്ട് ഈ സെന്റർ ബാക്ക്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement