പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി വോൾവ്സും ആസ്റ്റൺ വില്ലയും

പ്രീമിയർ ലീഗിലെ റിലഗേഷൻ പോരാട്ടം കനക്കുമ്പോൾ മറുപുറത്ത് ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷനായ ചാമ്പ്യൻഷിപ്പിൽ പ്രൊമോഷൻ ബാറ്റിലും ക്ലൈമാക്സിലേക്ക് എത്തുകയാണ്. അടുത്ത പ്രീമിയർ ലീഗിൽ എന്തായാലും കാണുമെന്ന് ഇപ്പോ ഏറെകുറെ ഉറപ്പിക്കപ്പെട്ടത് വോൾവർഹാംപ്ടന്റെ കാര്യത്തിലാണ്.

പ്രീമിയർ ലീഗിക് സിറ്റി നടത്തുന്നതിന് സമാനാമായ ഒറ്റയ്ക്ക് ഉള്ള കുതിപ്പാണ് ചാമ്പ്യൻഷിപ്പിൽ വോൾവ്സ് നടത്തുന്നത്. 31 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 71 പോയന്റുമായി വോൾവ്സ് ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള ആസ്റ്റൺ വില്ലയ്ക്ക് 59 പോയന്റ് മാത്രമെ ഉള്ളൂ. ലീഗിലെ ആദ്യ രണ്ടു സ്ഥാനക്കാരാണ് നേരിട്ട് പ്രീമിയർ ലീഗിലേക്ക് എത്തുക. ബാക്കി സ്ഥാനം പ്ലേ ഓഫ് വഴിയുമാകും.


വോൾവ്സ് കഴിഞ്ഞാൽ ഇത്തവണ നേരിട്ട് യോഗ്യത ഉറപ്പിക്കുമെന്ന് കരുതുന്നത് ആസ്റ്റൺ വില്ലയാണ്. 2015-16 സീസണോടെ പ്രീമിയർ ലീഗ് വിട്ട വില്ല ഇത്തവണ സ്റ്റീവ് ബ്രൂസിന്റെ തന്ത്രങ്ങളിലാണ് മുന്നേറുന്നത്‌. രണ്ടാം സ്ഥാനത്ത് ഇപ്പോ ഉണ്ടെങ്കിലും ഡെർബി കൗണ്ടിയും കാർഡിഫും ആസ്റ്റൺ വില്ലയുടെ തൊട്ടുപിറകിൽ ഉണ്ട്. മുമ്പ് ഹൾസിറ്റിയേയും ബെർമിങ്ഹാമിനേയും പ്രൊമോഷനിലൂടെ പ്രീമിയർ ലീഗിൽ എത്തിച്ച മാനേജറാണ് സ്റ്റീവ് ബ്രൂസ്. ആ‌ ബ്രൂസിനെ വില്ലന്മാരെയും ലീഗിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഫുട്ബോൾ ലോകം നിരീക്ഷിക്കുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial