യുഎഇയുടെ അബ്ദുൽറഹ്മാൻ ഏഷ്യൻ പ്ലയർ ഓഫ് ദി ഇയർ

- Advertisement -

യുഎഇയുടെ സ്റ്റാർ പ്ലേമേക്കർ ഒമർ അബ്ദുൽറഹ്മാനെ ഏഷ്യൻ പ്ലയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

ഇറാഖ് എയർ ഫോഴ്സ് ക്ളബിനെ ഹമ്മാദി അഹമ്മദിനെയും ചൈനയിലെ ഷാങ്ഹാഹായ് ക്ലബിന്റെ വു ലിയെയും പിന്തള്ളിയാണ് അമൂറി എന്ന വിളിപ്പേരുള്ള അബ്ദുൽറഹ്മാൻ അവാർഡ് സ്വന്തമാക്കിയത്.
അലൈൻ ക്ലബിന് വേണ്ടി കളികളുന്ന അബ്ദുൽറഹ്മാന്റെ മികച്ച പ്രകടനത്തിന്റെ സഹായത്തോടെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ സെമിയിൽ എത്തിയിരുന്നു. പക്ഷെ ടീം കൊറിയൻ ക്ലബ് ആയ ജോൻബുക് മോട്ടോഴ്‌സിനോട് തോറ്റ് പുറത്താവുകയായിരുന്നു. 

അമൂറിയുടെ സഹായത്തോടെ യുഎഇ നാഷണൽ ടീം 2018 ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ഫൈനൽ റൗണ്ടിൽ എത്തിയിട്ടുണ്ട്.


അതേ സമയം ഓസ്‌ട്രേലിയൻ വിങർ കെയിൽറ്റിന് ഫൂർഡിനെ മികച്ച വനിതാ താരമായി തിരഞ്ഞെടുത്തു.സിഡ്‌നി എഫ്സിക്ക് വേണ്ടി കളിക്കുന്ന താരം സഹതാരം കൂടിയായ ലിസ ഡാ വന്നയെ പിന്തള്ളിയാണ് അവാർഡ് സ്വന്തമാക്കിയത്.
ലെസ്റ്റർസിറ്റിക്ക് വേണ്ടി കളിക്കുന്ന ജപ്പാന്റെ ഷിൻജി ഒകസാക്കിയെ ഇന്റർനാഷണൽ പ്ലയർ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുത്തു.

Advertisement