ഏഷ്യൻ ഗെയിംസിൽ ഫുട്ബോളിന് അനുമതി കൊടുക്കാതെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

- Advertisement -

ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ പോകുന്ന ഇന്ത്യൻ സംഘത്തിനൊപ്പം ഇന്ത്യൻ ഫുട്ബോളിനെ കൂട്ടണ്ട എന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു. മെഡൽ സാധ്യത ഇല്ലാത്തതിനാലാണ് ഇന്ത്യൻ ഫുട്ബോളിനെ ഇത്തവണ കൂട്ടണ്ട എന്ന് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തവണയും ഇന്ത്യൻ ഫുട്ബോൾ ടീമിന് ആദ്യം അനുമതി കൊടുത്തിരുന്നില്ല. പിന്നീട് അവസാനം ഫുട്ബോൾ ടീമിനെയും ഉൾപ്പെടുത്തുക ആയിരുന്നു. അന്ന് ഇന്ത്യ ദയനീയ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

2014 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത 29 ടീമുകളിൽ 26ആമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഇനി ഇന്ത്യൻ ഫുട്ബോളിന് ഏഷ്യൻ ഗെയിംസിന് പോകണമെങ്കിൽ എ ഐ എഫ് എഫ് പണം ചിലവഴിച്ചു വേണം പോകാൻ. അതിന് എ ഐ എഫ് എഫ് തയ്യാറാകുമോ എന്ന് കാത്തിരുന്ന് കാണാം. ഏഷ്യകപ്പിന് ഫുട്ബോൾ ടീമിനെ അയക്കണമെന്ന് ഇന്ത്യൻ കോച്ച് കോൺസ്റ്റന്റൈൻ ആവശ്യപ്പെട്ടിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement