ഏഷ്യൻ ഗെയിംസിൽ ഇന്ത്യ കളിക്കുമെന്ന് ഉറപ്പായി

- Advertisement -

ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ ടീം കളിക്കുന്നത് സംബന്ധിച്ച് ഉണ്ടായിരുന്ന ഇന്ത്യൻ ആശങ്കകൾക്ക് അവസാനം. നേരത്തെ ഇന്ത്യക്ക് അനുമതി ലഭിച്ചു എന്ന വാർത്തകൾ വന്നിരുന്നു എങ്കിലും ഇപ്പോഴാണ് ഇത് ഔദ്യോഗികമായത്. ഇന്ത്യൻ കോച്ച് കോൺസ്റ്റന്റൈൻ അടക്കമുള്ളവർ ഗവൺമെന്റിനോട് ഏഷ്യൻ ഗെയിംസിൽ ഫുട്ബോൾ ടീമിനെയും അയക്കണമെന്ന് അപേക്ഷിച്ചിരുന്നു.

ഇന്തോനേഷ്യയിൽ ഓഗസ്റ്റിലാൺ ഏഷ്യൻ ഗെയിംസ് നടക്കുന്നത്. ഏഷ്യയിലെ ഒരു വിധം മികച്ച രാജ്യങ്ങളൊക്കെ പങ്കെടുക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത് ഇന്ത്യക്ക് ഗുണകരമാകും എന്നതിനാലാണ് കോൺസ്റ്റന്റൈൻ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ അയക്കണമെന്ന് അപേക്ഷിച്ചത്. ഇന്ത്യയുടെ അണ്ടർ 23 ടീമാകും ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുക.

അവസാന രണ്ട് തവണ ഏഷ്യൻ ഗെയിംസിന് പോയപ്പോഴും വളരെ മോശം പ്രകടനമായിരുന്നു ഇന്ത്യ കാഴ്ചവെച്ചത്. 2014 ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത 29 ടീമുകളിൽ 26ആമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement