ഇന്ത്യയിൽ നടക്കുന്ന ഏഷ്യൻ കപ്പിനായുള്ള വേദികൾ തീരുമാനമായി

2022ലെ വനിതാ ഏഷ്യൻ കപ്പിന് ഇന്ത്യ ആണ് ആതിഥ്യം വഹിക്കുന്നത്. ആ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്ന നഗരങ്ങളും വേദികളും തീരുമാനിച്ചു. മുംബൈ ഉൾപ്പെടെ മൂന്ന് നഗരങ്ങൾ ആകും ടൂർണമെന്റിന് ആതിഥ്യം വഹിക്കുക. അഹമ്മദബാദിലെ ട്രാൻസ് സ്റ്റേഡിയ , മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയം, ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം എന്നിവയാകും ടൂർണമെന്റിന് വേദിയാവുക.

അടുത്ത വർഷം ജനുവരി 20 മുതൽ ആണ് ടൂർണമെന്റ് നടക്കുക. ഇത്തവണ 12 ടീമുകൾ വനിതാ ഏഷ്യൻ കപ്പിൽ പങ്കെടുക്കും. ഇതുവരെ എട്ടു ടീമുകൾ ആയിരുന്നു പങ്കെടുത്ത് കൊണ്ടിരുന്നത്. ജനുവരി 20ന് ആരംഭിക്കുന്ന ടൂർണമെന്റ് ഫെബ്രുവരി 6വരെ നീണ്ടു നിൽക്കും.

12 ടീമുകൾ മൂന്ന് ഗ്രൂപ്പുകളിൽ ആയാകും പരസ്പരം ഏറ്റുമുട്ടുക. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ടു സ്ഥാനങ്ങൾ ഫിനിഷ് ചെയ്യുന്ന ടീമുകളും ഒപ്പം രണ്ട് രണ്ടാം സ്ഥാനക്കാരും ക്വാർട്ടറിലേക്ക് കടക്കും. 25 മത്സരങ്ങൾ ടൂർണമെന്റിൽ ആകെ നടക്കും. സെമിയിൽ എത്തുന്ന നാലു ടീമുകൾ അടുത്ത വനിതാ ലോകകപ്പിന് യോഗ്യത നേടും. ഫൈനലിന് ട്രാൻസ്റ്റേഡിയ ആകും വേദിയാവുക എന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും.

Exit mobile version