ഇന്ത്യയുടെ എതിരാളികൾക്ക് തോൽവി, ഏഷ്യാകപ്പിൽ ഇന്ത്യക്ക് പ്രതീക്ഷ

ഏഷ്യാ കപ്പിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ ഇന്ത്യക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യയെ ആദ്യ മത്സരത്തിൽ നേരിടേണ്ട തായ്‌ലാന്റ് സന്നാഹ മത്സരത്തിൽ പരാജയപ്പെട്ടു. ഇന്ന് ഒമാനെ നേരിട്ട തായ്‌ലാന്റ് എതിരില്ലാത്ത രണ്ടു ഗോളുകളുടെ പരാജയമാണ് വഴങ്ങിയത്. ഏഷ്യാ കപ്പിന് മുന്നേയുള്ള തായ്ലാന്റിന്റെ അവസാന സന്നാഹ മത്സരമായിരുന്നു ഇത്. ഇനി ഇന്ത്യക്ക് എതിരെ നടക്കുന്ന മത്സരമാണ് തായ്ലാന്റിന്റെ മത്സരം.

ഒമാനുമായി ഇന്ത്യ കഴിഞ്ഞ ആഴ്ച കളിച്ചപ്പോൾ സമനില നേടാൻ ഇന്ത്യക്ക് ആയിരു‌ന്നു. ഒമാൻ തോൽപ്പിച്ച തായ്ലാന്റിനെ തോൽപ്പിക്കാൻ ഇന്ത്യക്കും ആകുമെന്ന പ്രതീക്ഷ ഇതോടെ ടീമിലും ആരാധകരിലും ഉയർന്നിട്ടുണ്ട്. യു എ ഇ, ബഹ്റൈൻ, തായ്ലാന്റ് എന്നിവർ അടങ്ങിയ ഗ്രൂപ്പ് എയിലാണ് ഇന്ത്യ കളിക്കുന്നത്. യു എ ഇയും തായ്ലാന്റും ഗ്രൂപ്പ് ഘട്ടം കടക്കും എന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഇന്ത്യ അത്ഭുതങ്ങൾ കാണിക്കും എന്ന് ഇന്ത്യ ആരാധകർ വിശ്വസിക്കുന്നു.

Exit mobile version