ഏഷ്യാ കപ്പിനായി ടോട്ടൻഹാം സ്റ്റാർ എത്തി

പ്രീമിയർ ലീഗിന്റെ തിരക്കുകൾക്ക് തൽക്കാലം വിട പറഞ്ഞ് ദക്ഷിണ കൊറിയൻ സ്റ്റാർ ഹ്യുങ് മിൻ സോൺ യു എ ഇയിൽ എത്തി. ദക്ഷിണ കൊറിയയുടെ ഏഷ്യാ കപ്പ് സ്വപ്നത്തിൽ ഇനി സോണും ഒപ്പം ഉണ്ടാകും. സോണിനെ നേരത്തെ തന്നെ 23 അംഗ ടീമിൽ ദക്ഷിണ കൊറിയ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ടോട്ടൻഹാമിന് വലിയ പോരാട്ടങ്ങൾ ഇംഗ്ലണ്ടിൽ ഉള്ളതിനാൽ താരം എത്താൻ താമസിക്കുകയായിരുന്നു.

ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിട്ട ടോട്ടൻഹാം നിരയിൽ സോൺ ഉണ്ടായിരുന്നു. ആ മത്സരം കഴിഞ്ഞ ഉടനെ തന്നെ അദ്ദേഹം യു എ ഇയിലേക്ക് വിമാനം കയറി. നേരത്തെ ഏഷ്യൻ ഗെയിംസിലും സോൺ കൊറിയക്ക് ഒപ്പം ഉണ്ടായിരുന്നു. സോണിന്റെ മികവിൽ ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടാൻ കൊറിയക്ക് ആവുകയും ചെയ്തു. അന്ന് സ്വർണ്ണം നേടിയതിനാൽ നിർബന്ധിത മിലിട്ടറി സർവീസിൽ നിന്ന് സോൺ രക്ഷപ്പെട്ടിരുന്നു.

ദക്ഷിണ കൊറൊയ ഇതിനകം തന്നെ നോക്കൗട്ട് യോഗ്യത ഉറപ്പിച്ചതിനാൽ ഗ്രൂപ്പിലെ അവസാന മത്സരത്തിൽ സബ്ബായി മാത്രമെ സോൺ ഇറങ്ങുകയുള്ളൂ.