മിനേർവ പഞ്ചാബിന് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് പോരിൽ വൻ തോൽവി

മിനേർവ പഞ്ചാബിന്റെ ഏഷ്യൻ ചാമ്പ്യൻ ലീഗ് അരങ്ങേറ്റം പാളി‌. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിൽ വൻ സ്കോറിന് പരാജയപ്പെട്ട് പുറത്തായി‌ ഇന്ന് ഇറാൻ ക്ലബായ സയിപ എഫ് സിയ ആയിരുന്നു മിനേർവ പഞ്ചാബ് നേരിട്ടത്. എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇറാൻ ക്ലബ് വിജയിച്ചത്.

മിനേർവയെ സംബന്ധിച്ചെടുത്തോളം കടുത്ത പരീക്ഷണം ആയിരുന്നു സായിപ എഫ് സി. എ എഫ് സി ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാതെ പുറത്താകുന്നത് ഇന്ത്യ ക്ലബുകൾക്ക് പതിവുള്ള കാര്യമാണ്. ചാമ്പ്യൻസ്ലീഗ് യോഗ്യത ഇല്ലായെങ്കിലും എ എഫ് സി കപ്പിൽ മിനേർവയ്ക്ക് കളിക്കാം. ഒട്ടും ഫോമിൽ അല്ലാത്ത മിനേർവ പഞ്ചാബ് ഇത്ര ഗോളിന് മാത്രമെ പരാജയപ്പെട്ടുള്ളൂ എന്നത് തന്നെ ആശ്വാസമാണ്‌. ഐലീഗിൽ ഇപ്പോൾ റിലഗേഷൻ ഭീഷണിയിലാണ് മിനേർവയുള്ളത്.