മിനേർവ പഞ്ചാബിന് ഇന്ന് ഏഷ്യൻ ചാമ്പ്യൻസ് ലീഗ് അരങ്ങേറ്റം

മിനേർവ പഞ്ചാബിന് ഇന്ന് ചരിത്ര ദിവസമാണ്‌. നിലവിലെ ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ് ഇന്ന് എ എഫ് സി ചാമ്പ്യൻസ് ലീഗിൽ അരങ്ങേറും. ചാമ്പ്യൻസ് ലീഗ് യോഗ്യതാ റൗണ്ടിൽ ഇന്ന് ഇറാൻ ക്ലബായ സയിപ എഫ് സിയെ ആണ് മിനേർവ പഞ്ചാബ് നേരിടുക. മിനേർവയെ സംബന്ധിച്ചെടുത്തോളം കടുത്ത പരീക്ഷണം ആകും ഇത്.

ഇന്ത്യൻ ക്ലബുകൾ പതിവായി ചാമ്പ്യൻസ് ലീഗ് യോഗ്യത റൗണ്ടിൽ പുറത്തായി എ എഫ് സി കപ്പിൽ എത്തുകയാണ് ചെയ്യാറ്. അങ്ങനെയല്ലാതെ ഒരു അത്ഭുതം കാണിക്കാൻ മിനേർവയ്ക്ക് ആകുമോ എന്നാണ് ഇന്ത്യൻ ഫുട്ബോൾ ലോകം ഉറ്റു നോക്കുന്നത്. ഒട്ടും ഫോമിൽ അല്ലാത്ത മിനേർവ പഞ്ചാബ് ഐലീഗിൽ ഇപ്പോൾ റിലഗേഷൻ ഭീഷണിയിലാണ്. ഇറാനിലാണ് മത്സരം നടക്കുന്നത് എന്നതും മിനേർവയ്ക്ക് ഈ കടമ്പ വലുതാക്കി മാറ്റുന്നു.

ഇന്ന് വൈകിട്ട് 7.10നാകും മത്സരം നടക്കുക.