ഹാട്രിക്കോടെ ലക്സ്, നോക്ഔട്ട് പ്രതീക്ഷ നിലനിർത്തി കിർഗ്ഗിസ്ഥാൻ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിലിപ്പീൻസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച് കിർഗ്ഗിസ്ഥാൻ തങ്ങളുടെ നോക്ഔട്ട് പ്രതീക്ഷ നിലനിർത്തി. കിർഗ്ഗിസ്ഥാന്  ഇന്നത്തെ ജയത്തോടെ മികച്ച മൂന്നാം സ്ഥാനക്കാരായി നോക്ഔട്ട് യോഗ്യത നേടാനുള്ള സാധ്യത വർദ്ധിച്ചു.  ഗ്രൂപ്പ് സിയിൽ നിന്ന് കൊറിയയും ചൈനയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തിയിരുന്നു. തോൽവിയോടെ ഫിലിപ്പീൻസ് ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായി.

മത്സരത്തിന്റെ 24, 51, 77 മിനുറ്റുകളിലായിരുന്നു ലക്‌സിന്റെ ഹാട്രിക്. ഫിലിപ്പീൻസിന്റെ ആശ്വാസ ഗോൾ 80ആം മിനുട്ടിൽ ഷ്രോക്ക് നേടി. ആദ്യ രണ്ടു മത്സരങ്ങളിളും തോറ്റ കിർഗ്ഗിസ്ഥാന് നോക്ഔട്ട് യോഗ്യത നിലനിർത്താൻ മികച്ച വിജയം ആവശ്യമായിരുന്നു. തുടക്കം മുതൽ ആക്രമിച്ച കളിച്ച കിർഗ്ഗിസ്ഥാൻ ഫിലിപ്പീൻസിനെതിരെ അർഹിച്ച വിജയമാണ് നേടിയത്.