വാറിൽ തോറ്റ് വിയറ്റ്നാം, ജപ്പാൻ സെമിയിൽ

- Advertisement -

യുദ്ധമല്ല വാർ എന്ന വീഡിയോ അസിസ്റ്റന്റ് റഫറിയുടെ തീരുമാനം ഇന്ന് വിയറ്റ്നാമിനെ തോൽപ്പിച്ചത്. ജപ്പാനെതിരായ ക്വാർട്ടറിൽ തങ്ങളുടെ എല്ലാം കൊടുത്തിട്ടും വിയറ്റ്നാമിന് പരാജയത്തോടെ മടങ്ങേണ്ടി വന്നു. ഒരു പെനാൾട്ടിയിലൂടെ പിറന്ന ഏക ഗോളിനായിരുന്നു വിയറ്റ്നാമിന്റെ പരാജയം. ജപ്പാൻ ഒരിക്കൽ കൂടെ ഏഷ്യൻ കപ്പ് സെമിയും ഈ പെനാൾട്ടിയിലൂടെ ഉറപ്പാക്കി.

കളിയുടെ രണ്ടാം പകുതിയിൽ 53ആം മിനുട്ടിൽ ആയിരുന്നു പെനാൾട്ടിക്ക് ആസ്പദമായ ഫൗൾ പിറന്നത്. ആദ്യം റഫറി ഫൗൾ വിളിച്ചിരുന്നില്ല. പിന്നീട് വാറിന്റെ സഹായം തേടി പുന പരിശോധന നടത്തിയാണ് പെനാൾട്ടി അനുവദിച്ച്. ലക്ഷ്യം തെറ്റാതെ പെനാൾട്ടി വലയിൽ എത്തിച്ച് ഡോൺ ജപ്പാനെ മുന്നിൽ എത്തിച്ചു. ആദ്യ പകുതിയിൽ പതറി എങ്കിലു രണ്ടാം പകുതിയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ജപ്പാനായിരുന്നു.

ചൈനയും ഇറാനും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും സെമി ഫൈനലിൽ ജപ്പാൻ നേരിടുക.

Advertisement