ഒരൊറ്റ മാറ്റവുമായി ഇന്ത്യ ബഹ്റൈനെതിരെ ഇറങ്ങുന്നു

ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പിലെ അവസാനം മത്സരത്തി ബഹ്റൈനെതിരെ ഇറങ്ങുന്ന ലൈനപ്പ് പ്രഖ്യാപിച്ചു. ആദ്യ രണ്ടു മത്സരങ്ങളിൽ നിന്നും ഒരു മാറ്റവുമായാണ് കോൺസ്റ്റന്റൈൻ ഇൻ ടീമിനെ ഇറക്കുന്നത്. മധ്യനിറരയിൽ അനിരുദ്ധ് താപയെ മാറ്റി ഇന്ന് റൗളിംഗ് ബോർജസിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. ഈ മാറ്റം മാത്രമാണ് ടീമിൽ ഉള്ളത്.

മലയാളി താരമായ ആഷിഖ് കുരുണിയൻ ഇന്നും ഛേത്രിക്ക് ഒപ്പം മുൻ നിരയിൽ ഉണ്ട്. ഡിഫൻസിൽ മലയാളി താരമായ അനസും ഇറങ്ങുന്നുണ്ട്. അനസ്-ജിങ്കൻ കൂട്ടുകെട്ട് ഇന്നു യു എ ഇയെക്കാൾ ശ്രദ്ധ പാലിക്കും എന്ന് കരുതാം.

റൈറ്റ് ബാക്കായി പ്രിതം കോട്ടാലും ലെഫ്റ്റ് ബാക്കായി സുഭാഷിഷും ഇറങ്ങുന്നു. മധ്യനിര ബോർജസിനൊപ്പം പ്രണോയ്യ് ഹാൾദർ ആണുള്ളത്. പ്രണോയ് ആണ് ഇന്ന് ക്യാപ്റ്റൻ ആം ബാൻഡും അണിയുന്നത്. വിങ്ങുകളിൽ ഹാളിചരണും ഉദാന്തയും ഉണ്ട്.

ഇന്ത്യൻ ലൈനപ്പ്;
ഗുർപ്രീത്, പ്രിതം കോട്ടാൽ, അനസ്, ജിങ്കൻ, സുഭാഷിഷ്, ബോർജസ്, പ്രണോയ്, ഹാളിചരൺ, ആഷിഖ്, ഉദാന്ത, ഛേത്രി