എ എഫ് സി കപ്പ്, വിനീത് ഗോളടിച്ചിട്ടും ചെന്നൈയിന് തോൽവി

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടം കടക്കാനുള്ള സുവർണ്ണാവസരം ചെന്നൈയിന് തുലച്ചു. ഇന്ന് ധാക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ധാക അബാനിയോട് പരാജയപ്പെട്ടതാണ് ചെന്നൈയിന് വിനയായത്. ഇന്ന് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ തോറ്റത്. തുടക്കത്തിൽ ഒരു ഗോളിന് ചെന്നൈയിൻ മുന്നിലെത്തിയതായിരുന്നു.

മലയാളി താരം സി കെ വിനീത് കളിയുടെ ആറാം മിനുട്ടിൽ തന്നെ ചെന്നൈയിന് ലീഡ് നൽകിയത് ആയിരുന്നു. എന്നാൽ പിന്നീട് ചെന്നൈ തകർന്നു. കളൊയുടെ 88 മിനുട്ട് വരെ‌ 2-2 എന്ന നിലയിൽ ഉണ്ടായിരുന്ന കളിയിൽ അവസാന മിനുട്ടിലെ ഗോളിലാണ് ചെന്നൈയിൻ പരാജയപ്പെട്ടത്. ഈ പരാജയത്തിനു ശേഷവും ഗ്രൂപ്പിൽ ചെന്നൈയിന് ഒന്നാമത് നിൽക്കുകയാണ്. നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റ് ആണ് ചെന്നൈയിന് ഉള്ളത്.