ചെന്നൈയിൻ എ എഫ് സി കപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു, റാഫിയും സി കെ വിനീതും ടീമിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എ എഫ് സി കപ്പ് യോഗ്യതാ റൗണ്ടിനായുള്ള സ്ക്വാഡ് ചെന്നൈയിൻ എഫ് സി പ്രഖ്യാപിച്ചു. രണ്ട് മലയാളി താരങ്ങൾ ഉൾപ്പെട്ട 25 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ശ്രീലങ്കൻ ടീമായ കൊളംബോ എഫ് സിയെ ആണ് ചെന്നൈയിൻ പ്ലേ ഓഫ് റൗണ്ടിൽ നേരിടുക. രണ്ട് പാദങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ആദ്യ പാദം മാർച്ച് ആറിന് കൊളംബോയിൽ വെച്ചാണ് നടക്കുക.

മലയാളി താരങ്ങളായ സി കെ വിനീതും മുഹമ്മദ് റാഫിയും ടീമിൽ ഉണ്ട്. സി കെ വിനീത് മുമ്പ് ബെംഗളൂരു എഫ് സിക്ക് ഒപ്പവും എ എഫ് സി കപ്പിൽ കളിച്ചിട്ടുണ്ട്. ഐ എസ് എൽ സീസൺ ഭൂരിഭാഗവും പരിക്ക് കാരണം നഷ്ടപ്പെട്ട ധൻപാൽ ഗണേഷിനെ ചെന്നൈയിൻ എ എഫ് സി കപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചെന്നൈയിന്റെ ഹോം മത്സരം അഹമ്മദാബാദിലെ ട്രാൻസ്റ്റേഡിയയിൽ ആകും കളിക്കുക. ശ്രീലങ്കൻ ടീമിന് രാഷ്ട്രീയ പ്രശ്‌നങ്ങൾ കാരണം തമിഴ്നാട്ടിൽ കളിക്കുന്നതിൽ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് മത്സരം അഹമ്മദബാദിലേക്ക് മാറ്റിയത്.

സ്ക്വാഡ്;

Chennaiyin AFC CUP squad.

Goalkeepers: Karanjit Singh, Sanjiban Ghosh, Nikhil Bernard

Defenders: Mailson Alves (Brazil), Eli Sabia (Brazil), Zohmingliana Ralte, Jerry Lalrinzuala, Laldinliana Renthlei, Tondonba Singh, Hendry Antonay, Reamsochung Aimol

Midfielders: Chris Herd (Australia), Anirudh Thapa, Germanpreet Singh, Dhanpal Ganesh, Raphael Augusto (Brazil), Thoi Singh, Francisco Fernandes, Isaac Vanmalsawma, Halicharan Narzary, Zonunmawia

Forwards: Jeje Lalpekhlua, CK Vineeth, Mohammed Rafi, Bawlte Rohmingthanga