മാൽഡീവ്സിൽ ബെംഗളൂരു എഫ് സിക്ക് തോൽവി

- Advertisement -

എ എഫ് സി കപ്പിലെ നിർണായക മത്സരത്തിൽ ബെംഗളൂരു എഫ് സിക്ക് തോൽവി. ഇന്ന് മാൽഡീവ്സിക് ന്യൂ റാഡിയന്റ് എഫ് സിയെ നേരിട്ട ബെംഗളൂരു എഫ് സി എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. ഇന്ന് ജയിച്ചിരുന്നു എങ്കിൽ ഇന്റർസോൺ സെമി യോഗ്യത ബെംഗളൂരുവിന് ഉറപ്പിക്കാമായിരുന്നു.

30ആം മിനുട്ടിൽ ഫാസിറും, 47ആം മിനുട്ടിൽ അഷ്ഫാഖും നേടിയ ഗോളുകളാണ് ബെംഗളൂരു എഫ് സിയുടെ പരാജയം ഉറപ്പിച്ചത്. ബെംഗളൂരു എഫ് സി അടുത്തിടെ നടത്തിയ ഏറ്റവും മോശം പ്രകടനമാണ് ഇന്ന് മാൽഡീവ്സിൽ കാണാൻ കഴിഞ്ഞത്. പരാജയം ബെംഗളൂരു എഫ് സിയെ രണ്ടാം സ്ഥാനത്തേക്ക് താഴ്ത്തി. ബെംഗളൂരു എഫ് സിക്കും ന്യൂ റാഡിയന്റിനും 9 പോയ്ന്റ് വീതമാണ് ഉള്ളത് എങ്കിലും ഹെഡ് ടു ഹെഡിന്റെ ബലത്തിൽ റാഡിയന്റ് ഒന്നാമതെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement