ബെംഗളൂരു എഫ് സിക്കും ഐസാളിനുമെതിരെ എ എഫ് സിയുടെ നടപടി

- Advertisement -

ഇന്ത്യൻ ക്ലബുകളായ ബെംഗളൂരു എഫ് സിക്കും ഐസാൾ എഫ് സിക്കുമെതിരെ എ എഫ് സിയുടെ നടപടി. എ എഫ് സി ഗ്രൂപ്പ് ഘട്ടത്തിൽ എ എഫ് സി നിയമാവലികൾ മറികടന്നതിനാണ് നടപടി. ഇരുടീമുകൾക്കും പിഴ ചുമത്തിയിരിക്കുകയാണ് എ എഫ് സി. ന്യൂ റാഡിയന്റിനെതിരായ മത്സരത്തിൽ വിജയാഘോഷത്തിനായി അനുമതിയില്ലാത്തവർ ഗ്രൗണ്ടിൽ ഇറങ്ങിയതിനാണ് ബെംഗളൂരുവിന് പിഴ. 3000 ഡോളറാണ് ബെംഗളൂരു എഫ് സി അടക്കേണ്ട പിഴ.

മെയ് 16ന് നടന്ന ന്യൂറാഡിയന്റിന് എതിരായ മത്സരത്തിൽ അഞ്ച് ഐസാൾ താരങ്ങൾ മഞ്ഞ കാർഡ് കണ്ടതിനാണ് ഐസാളിനെതിരെ നടപടി. 2500 ഡോളറാണ് ഐസാളിന് പിഴ വിധിച്ചിരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement