ഭാഗ്യം തുണച്ചില്ല, കൊറിയയെ തോൽപ്പിച്ചിട്ടും ലെബനൻ ഏഷ്യൻ കപ്പിന് പുറത്ത്

നിർഭാഗ്യം ലെബനന് തിരിച്ചടിയായി. ഉത്തര കൊറിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തെങ്കിലും പ്രീ ക്വാർട്ടറിൽ കടക്കാൻ ലെബനന് സാധിച്ചില്ല. എതിരില്ലാത്ത നാല് ഗോൾ വിജയമുണ്ടെങ്കിൽ മാത്രമേ ലെബനന് പ്രീ ക്വാർട്ടറിൽ കയറാൻ സാധിക്കുമായിരുന്നുള്ളൂ. അങ്ങനെ ഒരു വിജയം ഉത്തര കൊറിയക്കെതിരെ നേടാൻ ലെബനന് സാധിച്ചില്ല.

ഫെയർ പ്ലേ റൂൾ അനുസരിച്ച് ആണ് വിയറ്റ്നാം അടുത്ത ഘട്ടത്തിൽ എത്തിയത്. ഇരു ടീമുകളും ഒരേ പോയന്റും ഗോൾ ഡിഫ്‌റന്സും ആയപ്പോളാണ് ഫെയർ പ്ലേയിൽ വിയറ്റ്നാം കടന്നത്. ഫെലിക്സ് മേൽകി,ഹസൻ മറ്റൗക്ക് എന്നിവർ ഓരോ ഗോളും ഹിലാൽ അൽഹെൽവേ ഇരട്ട ഗോളുകളും നേടി. പാക്ക് കവാങ്- റയോങ് ആണ് ഉത്തര കൊറിയയുടെ ആശ്വാസ ഗോൾ നേടിയത്.