ഐസോളിന് സമനില, ഏഷ്യയിലെ ആദ്യ പോയന്റ്

- Advertisement -

അങ്ങനെ അവസാനം ഐസോൾ എഫ് സി എ എഫ് സി കപ്പിൽ അക്കൗണ്ട് തുറന്നു. ഇന്ന് ഗ്രൂപ്പിലെ നാലാം മത്സരത്തിൽ ബംഗ്ലാദേശ് ക്ലബായ ധാക്കാ അഭാനിയെ അവരുടെ തട്ടകത്തിൽ സമനിലയിൽ തളച്ചാണ് ഐസോൾ എഫ് സി തങ്ങളുടെ ഏഷ്യൻ ടൂർണമെന്റുകളിലെ ആദ്യ പോയന്യ് സ്വന്തമാക്കിയത്. മത്സരം 1-1 എന്ന സ്കോറിലാണ് അവസാനിച്ചത്.

തുടക്കത്തിൽ ഉനൊഹയിലൂടെ ധാക്ക അഭാനി ലീഡ് എടുത്തിരുന്നു. 61ആം മിനുട്ടിൽ വിദേശ സ്ട്രൈക്കർ ആൻഡ്രെ ഇയൊണസ്കിയാണ് ഐസോളിന് സമനില നേടിക്കൊടുത്തത്. മത്സരം സമനിലയിൽ ആയെങ്കിൽ ഐസോളിന് ടൂർണമെന്റിൽ പ്രതീക്ഷകളൊന്നും ബാക്കിയില്ല. നേരത്തെ തന്നെ ഐസോൾ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കില്ല എന്ന് ഉറപ്പായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement