ഐസ്വാളിന് തുടർച്ചയായ മൂന്നാം തോൽവി

- Advertisement -

എ എഫ് സി കപ്പിൽ ഐസ്വാളിന് തുടർച്ചയായ മൂന്നാം തോൽവി. ബംഗ്ളദേശിൽ നിന്നുള്ള അബ്ഹാനി ക്ലബ്ബാണ് ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് ഐസ്വാളിനെ തോൽപ്പിച്ചത്. മത്സരത്തിലെ മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്.

മത്സരം തുടങ്ങി രണ്ടാം മിനുട്ടിൽ തന്നെ ഗുവാഹത്തിയിൽ ഐസ്വാൾ പിറകിലായി. റുബെൽ മിയായാണ് അബ്ഹാനി ധാക്കയുടെ ആദ്യ ഗോൾ നേടിയത്. തുടർന്ന് 17ആം മിനുട്ടിൽ എൻഡുകാക്കുവിലൂടെ ബംഗ്ളദേശ് ടീം ലീഡ് ഇരട്ടിപ്പിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിനു മുൻപ് തന്നെ മൂന്നാമത്തെ ഗോളും നേടി അബ്ഹാനി ഐസ്വാളിന്റെ പരാജയം ഉറപ്പിച്ചു. കോഹിമയാണ് അവരുടെ മൂന്നാമത്തെ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ ഗോൾ നേടുന്നതിനേക്കാൾ പ്രതിരോധത്തിൽ ശ്രദ്ധ ചെലുത്തിയ ബംഗ്ലാദേശി ടീം ഗോൾ വഴങ്ങാതെ മത്സരം പൂർത്തിയാകുകയായിരുന്നു. ഗ്രൂപ്പ് ഇയിൽ നടന്ന മൂന്ന് മത്സരത്തിൽ ഒന്നു പോലും ജയിക്കാൻ ഐസ്വാളിന് ഇതുവരെ ആയിട്ടില്ല. ഏപ്രിൽ 25ന് ധാക്കയിൽ വെച്ച് ഇരു ടീമുകളും ഏറ്റുമുട്ടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement