എ എഫ് സി കപ്പ്; മോഹൻ ബഗാന് അഞ്ചു ഗോൾ വിജയം

എ എഫ് സി കപ്പ് യോഗ്യത റൗണ്ടിൽ എ ടി കെ മോഹൻ ബഗാന് വൻ വിജയം. ഇന്ന് ശ്രീലങ്കൻ ക്ലബായ ബ്ലൂ സ്റ്റാർസിനെ നേരിട്ട മോഹൻ ബഗാൻ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. മോഹൻ ബഗാനോട് ഒന്ന് പൊരുതി നിൽക്കാൻ പോലും ശ്രീലങ്കൻ ടീമിനായില്ല. ആദ്യ പകുതിയിൽ തന്നെ മോഹൻ ബഗാൻ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു.20220412 221125

ആദ്യ പകുതിയിൽ കൗകോ ഇരട്ട ഗോളുകൾ നേടുന്നത് ഇന്ന് കാണാൻ ആയി. 24ആം മിനുട്ടിലിം 39ആം മിനുട്ടിലുമായിരുന്നു കൗകോയുടെ ഗോളുകൾ. താരത്തിന്റെ രണ്ടാം ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. യുവതാരം മന്വീർ സിങും ഇന്ന് രണ്ട് ഗോളുകൾ നേടി. 29ആം മിനുട്ടിലും 89ആം മിനുട്ടിലുമായിരുന്നു മന്വീർ സിങിന്റെ ഗോളുകൾ. ഡേവിഡ് വില്യംസും ഇന്ന് ഗോൾ നേടി.

ഇനി പ്ലേ ഓഫിൽ ഏപ്രിൽ 19ന് ബംഗ്ലാദേശ് ക്ലബായ ധാക്ക അബാനിയെ മോഹൻ ബഗാൻ നേരിടും.