Picsart 23 09 19 09 04 26 563

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഫുട്ബോൾ ടീമിന് ഇന്ന് ആദ്യ പോര്

ഏഷ്യൻ ഗെയിംസിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഫുട്ബോൾ ടീം ആതിഥേയരായ ചൈനയെ നേരിടും. ഏഷ്യൻ ഗെയിംസിൽ തങ്ങളുടെ 57-ാം മത്സരം കളിക്കാൻ ആണ് ഇന്ത്യ ഒരുങ്ങുന്നത്. വൈകിട്ട് 5 മണിക്കാണ് മത്സരം നടക്കുക. ഹാങ്‌ഷൗവിൽ നടക്കുന്ന ടൂർണമെന്റിൽ 21 ടീമുകൾ കിരീടത്തിനായി പോരാടും.

ഗ്രൂപ്പ് എയിൽ ബംഗ്ലാദേശും മ്യാൻമറും ഇന്ത്യയ്‌ക്കൊപ്പമുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് ടീമുകളും മികച്ച മൂന്നാം സ്ഥാനക്കാരായ നാല് ടീമുകളും പ്രീക്വാർട്ടറിലേക്ക് മുന്നേറും. ഛേത്രിയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. രണ്ട് ഏഷ്യൻ ഗെയിംസിൽ (2014, 2022) ടീമിനെ നയിക്കുന്ന മൂന്നാമത്തെ ഇന്ത്യക്കാരൻ ആയി ഛേത്രി ഇതോടെ മാറും.

ഛേത്രിയും സന്ദേശ് ജിങ്കനും അടങ്ങിയ ടീമിന് അത്ഭുതങ്ങൾ കാണിക്കാൻ ആകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.

Exit mobile version