ഏഷ്യാകപ്പ്; ഈ ഗ്രൂപ്പിൽ നിന്ന് ഇന്ത്യ നോക്കൗട്ടിൽ കടക്കുമെന്ന് കോൺസ്റ്റന്റൈൻ

- Advertisement -

ഏഷ്യാ കപ്പ് ഡ്രോയിൽ ഇന്ത്യക്ക് ലഭിച്ച ഗ്രൂപ്പിൽ നിന്ന് ഇന്ത്യയ്ക്ക് നോക്കൗട്ട് സ്റ്റേജിലേക്ക് കടക്കാൻ കഴിയുമെന്ന് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. ബഹ്റൈൻ, യു എ ഇ, തായ്ലാന്റ് എന്നീ ടീമുകളാണ് ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പ് എയിൽ ഉള്ളത്. ഗ്രൂപ്പ് എളുപ്പമാണ് എന്നല്ല പക്ഷെ ഈ ഗ്രൂപ്പ് ഇന്ത്യയ്ക്ക് മറികടക്കാൻ കഴിയാത്ത ഗ്രൂപ്പല്ല എന്നാണ് ഇന്ത്യൻ പരിശീലകന്റെ അഭിപ്രായം.

ഈ ഗ്രൂപ്പിലെ മൂന്നു ടീമുകളേയും കീഴ്പ്പെടുത്താനുള്ള കഴിവ് ഇന്ത്യൻ ടീമുനുണ്ട് എന്നും ഇന്ത്യൻ പരിശീലകൻ ആത്മവിശ്വാസത്തോടെ പറയുന്നു. പക്ഷെ ഇതിനൊക്കെ മുമ്പ് ഇന്ത്യ മികച്ച രീതിയിൽ ഒരുങ്ങേണ്ടതുണ്ട് എന്ന് കോൺസ്റ്റന്റൈൻ ഓർമ്മിപ്പിക്കുകയും ചെയ്തു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement