ഏഷ്യാ കപ്പ് ഗ്രൂപ്പ് തീരുമാനമായി, ഇന്ത്യയ്ക്ക് ഒപ്പം ശക്തരായ എതിരാളികൾ

- Advertisement -

2019 ജനുവരിയിൽ നടക്കുന്ന ഏഷ്യാ കപ്പ് ഗ്രൂപ്പ് നറുക്ക് കഴിഞ്ഞു. ഇന്ത്യയ്ക്ക് ശക്തമായ ഗ്രൂപ്പ് തന്നെയാണ് ഇത്തവണയും ലഭിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയിൽ ഉള്ള ഇന്ത്യയ്ക്ക് ഒപ്പം ആതിഥേയരായ യു എ ഇ, കരുത്തരായ ബഹ്റൈൻ, ഒപ്പം തായ്‌ലാന്റുമാണ് ഉള്ളത്. റാങ്കിംഗിൽ തായ്ലാന്റും ബഹ്റൈനും ഇപ്പോൾ ഇന്ത്യയ്ക്ക് താഴെ ആണെങ്കിലും കളത്തിൽ ഇന്ത്യയേക്കാൾ മികവുള്ളവരാണ്.

2011ലും ഇന്ത്യയ്ക്ക് ഒപ്പം ഗ്രൂപ്പിൽ ബഹ്റൈൻ ഉണ്ടായിരുന്നു. ബഹ്റൈൻ ഇപ്പോൾ 116ആം റാങ്കിലും തായ്ലാന്റ് 104ആം റാങ്കിലുമാണ്. യു എ ഇ 74ആം റാങ്കിലും. 2011ൽ ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, ബഹ്റൈൻ എന്നീ ടീമുകളായിരുന്നു ഇന്ത്യയ്ക്കൊപ്പം ഗ്രൂപ്പിൽ. അന്ന് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement